കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേപോലെ ഉല്ലസിക്കാനും വിനോദങ്ങളില്‍ ഏര്‍പ്പെടാനും കഴിയുന്ന സ്ഥലമാണ് ഫുജൈറ അഡ്വഞ്ചര്‍ പാര്‍ക്ക്
നിരവധി വിനോധസഞ്ചാരികളാണ് അവധി ദിനങ്ങളില്‍ ഇവിടെ എത്തുന്നത്. സ്കേറ്റ് ട്രാക്ക്, മൗണ്ടെയ്‌ന്‍ ബൈക്കിങ് ട്രാക്ക്, മൗണ്ടെയ്‌ന്‍ ക്ലൈംബിങ് തുടങ്ങി നിരവധി ആക്ടിവിറ്റീസിനുള്ള സൗകര്യം പാര്‍ക്കിലുണ്ട്. ഇവിടെയുള്ള അസ്ഫാള്‍ട്ട് സ്കേറ്റ് ട്രാക്ക് മിഡില്‍ ഈസ്റ്റിലെ തന്നെ ആദ്യത്തെതാണ്.ബൈകിങ്ങിനുള്ള ബൈക്ക് ഇവിടെ വാടകക്ക് ലഭിക്കും. കുട്ടികള്‍, മുതിര്‍ന്നവര്‍, പ്രൊഫഷനല്‍ തുടങ്ങിയവര്‍ക്കുള്ള വിത്യസ്ത ബൈക്കുകള്‍ ഇവിടെ ലഭ്യമാണ്. അഞ്ച് ദിര്‍ഹമാണ് പ്രവേശന ഫീസ്. കാറുകള്‍ക്ക് 10 ദിര്‍ഹം നല്‍കണം. വേനല്‍ ആയതിനാല്‍ വൈകുന്നേരം നാലു മുതല്‍ പത്തു വരെയാണ് പ്രവര്‍ത്തന സമയം. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ സിനിമാ പ്രദര്‍ശനവും ഉണ്ട്. ഫുജൈറ സിറ്റി സെന്‍ററിനു പിന്‍വശത്തായി ടെന്നീസ് ക്ലബിന് സമീപമാണ് പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 052-2704271 എന്ന നമ്ബറില്‍ ബന്ധപ്പെടാം.