സിമ്ബിള്‍ ആയിരുന്നാല്‍ പറയുന്ന വാക്കുകള്‍ ആരും തന്നെ മുഖവുരയ്ക്ക് എടുക്കില്ലെന്നും താരം പറയുന്നു.മലയാള സിനിമാ മേഖലയില്‍ മാത്രമല്ല തമിഴ് സിനിമയിലും ഈ പ്രവണത ഉണ്ടെന്നും നടന്മാര്‍ക്കും ഇത് നേരിടേണ്ടി വരാറുണ്ടെന്നും അപര്‍ണ പറഞ്ഞു. അല്‍പ്പം ജാടയും ബുദ്ധിജീവി സ്റ്റൈലും ഉള്ളവരുടെ ശബ്ദത്തിന് ഭയങ്കര പവര്‍ ആയിരിക്കുമെന്നും നടി കൂട്ടിച്ചേര്‍ത്തു.മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ അപര്‍ണ സൂര്യ നായകനായ സുരറൈ പൊട്രുവിലൂടെ തമിഴിലും തന്റെ സാന്നിധ്യം അറിയിച്ചു.ചിത്രത്തില്‍ സൂര്യയുടെ ഭാര്യയുടെ വേഷമാണ് അപര്‍ണ്ണ ചെയ്തത്. എയര്‍ ഡെക്കാന്‍ സ്ഥാപകനായ ക്യാപ്റ്റന്‍ ജി ആര്‍ ഗോപിനാഥന്റെ കഥയാണ് സുരറൈ പൊട്രു പറയുന്നത്.സൂപ്പര്‍ ഹിറ്റ് ബോളിവുഡ് ചിത്രമായ ബദായി ഹോയുടെ തമിഴ് റീമേക്കിലും അപര്‍ണ കേന്ദ്ര കഥാപാത്രമാകുന്നുണ്ട്. ആര്‍ ജെ ബാലാജി നായകനാകുന്ന ചിത്രത്തില്‍ സത്യരാജ്, ഉര്‍വ്വശി എന്നിവരും ചിത്രത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.