കേരളത്തില്‍ കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി കേന്ദ്ര സംഘം ഇന്നെത്തും

0

നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (എന്‍സിഡിസി) ഡയറക്ടര്‍ എസ്.കെ സിങിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് ഇന്ന് വൈകുന്നേരം തിരുവനന്തപുരത്ത് എത്തുന്നത്. സംഘം സംസ്ഥനത്തെ വിവിധ ജില്ലകള്‍ സന്ദര്‍ശിക്കും.ഇന്ത്യയില്‍ കൂടുതല്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തിലായ സാഹചര്യത്തിലാണ് കേന്ദ്ര സംഘത്തിന്റെ സന്ദര്‍ശനം. രാജ്യത്ത് ചികിത്സയില്‍ കഴിയുന്ന ആകെ രോഗികളുടെ 37 ശതമാനവും കേരളത്തിലാണെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രലയത്തിന്റെ കണക്ക്. സംസ്ഥാനത്ത് കൂടുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ കത്തയച്ചു.അതേസമയം, കോവിഡ് കേസുകളും രോഗവ്യാപന നിരക്കും ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് അടുത്ത മൂന്നാഴ്ച അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.ഒരു പോസിറ്റീവ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകാതിരിക്കാനാണ് പരിശോധനകളുടെ എണ്ണം കൂട്ടിയതെന്നും. ടി.പി.ആര്‍ കുറച്ചു കൊണ്ടു വരുന്നതിനു എല്ലാ വകുപ്പുകളും ഏകോപിപ്പിച്ചുള്ള പരിശ്രമമാണ് നടക്കുന്നതും ആരോഗ്യമന്ത്രി പറഞ്ഞു.

You might also like
Leave A Reply

Your email address will not be published.