കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

0

ഇതനുസരിച്ച്‌ കടകള്‍ക്ക് രാത്രി എട്ട് മണി വരെ തുറന്ന് പ്രവര്‍ത്തിക്കാം.മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. ബാങ്കുകള്‍ എല്ലാം ദിവസവും ഇടപാടുകാര്‍ക്കായി തുറന്നു പ്രവര്‍ത്തിപ്പിക്കാം.അതേ സമയം ശനിയും ഞായറും നടപ്പിലാക്കിവരുന്ന വാരാന്ത്യ ലോക്ഡൗണ്‍ തുടരും. ഡി കാറ്റഗറി ഒഴികെയുള്ള പ്രദേശങ്ങളില്‍‌ കടകള്‍ രാത്രി എട്ടുവരെ തുറക്കാം. ടിപിആര്‍ 15 മുകളിലുള്ളതാണ് ഡി വിഭാഗം.ക്ഷേത്രങ്ങളിലെ നിയന്ത്രണങ്ങളില്‍ ഇളവ് ചര്‍ച്ച ചെയ്യാന്‍ ദേവസ്വം മന്ത്രി വിളിച്ച്‌ യോഗം ഉടന്‍ ചേരും.ടിപിആര്‍ റേറ്റ് 10ല്‍ കുറയാത്ത സാഹചര്യത്തില്‍ വ്യാപാരികളുടെ ആവശ്യം പൂര്‍ണമായും നടപ്പിലാക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍.

You might also like
Leave A Reply

Your email address will not be published.