ഇതിന്റെ വീഡിയോ അര്‍ജന്റീന ഫുട്‌ബോള്‍ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവച്ചു. റഫറി അവസാന ലോങ് വിസില്‍ മുഴക്കിയതും മെസി മുട്ടുകുത്തി നിന്ന് മുഖം പൊത്തുകയായിരുന്നു. പിന്നീട് കരഞ്ഞു തുടങ്ങി. കളിക്കളത്തില്‍ ഉണ്ടായിരുന്ന എല്ലാ അര്‍ജന്റീന ടീം അംഗങ്ങളും മെസിക്ക് ചുറ്റും ഓടിക്കൂടി. മെസിയെ വാരി പുണര്‍ന്നു. സഹതാരങ്ങളും സന്തോഷത്താല്‍ കരയുകയായിരുന്നു. എല്ലാ താരങ്ങളെയും വാരിപുണര്‍ന്ന് മെസിയും പൊട്ടിക്കരയുകയായിരുന്നു.