ഒരു വര്‍ഷത്തെ അവധികഴിഞ്ഞ് നടക്കുന്ന ടോക്കിയോ 2020 ഒളിമ്ബിക്സിലാണ് വമ്ബന്മാര് മാറ്റുരക്കുന്നത്. ലോകം ആവേശപൂര്‍വം കാത്തിരിക്കുന്ന കാല്‍പ്പന്തു മാമാങ്കം പക്ഷേ, ആരവങ്ങളില്ലാതെ ഒഴിഞ്ഞ ഗ്യാലറികളില്‍ ആകും. 16 ടീമുകള്‍ കൊമ്ബുകോര്‍ക്കുന്ന ഒളിമ്ബിക്സിലെ ആദ്യ ദിനമായ ജൂലൈ 22ന് ആവേശം പരേകാടിയിലെത്തിച്ച് ബ്രസീലും ജര്‍മനിയും തമ്മില്‍ മുഖാമുഖം നില്ക്കും. കഴിഞ്ഞ റിയോ ഫൈനലിന്റെ ആവര്ത്തനമാകുേമായെന്നാണ് ലോകം ഉറ്റുനോക്കുന്നത്.അണ്ടര്‍ 23 കളിക്കാര്‍ക്കൊപ്പം മൂന്നു മുതിര്‍ന്ന കളിക്കാരും അടങ്ങുന്നതാണ് ഒരു രാജ്യത്തിന്റെ ഒളിമ്ബിക് ഫുട്ബാള്‍ ടീം.ഡാനി ആല്‍വസ് ആണ് ബ്രസീല്‍ ടീമിലെ പരിചയ സമ്ബന്നന്‍. കഴിഞ്ഞ തവണ ജര്‍മനിയെ പരാജയപ്പെടുത്തി സ്വര്‍ണമെഡല്‍ നേടിയ ബ്രസീല്‍ ടീമിനുവേണ്ടി നിര്‍ണയക ഗോളുകള്‍ നേടിയ നെയ്മര്‍ ഇത്തവണ ടീമിലില്ല. പ്രീമിയര്‍ ലീഗില്‍ ആഴ്സനലിനു കളിക്കുന്ന ഗബ്രിയേല്‍ മാര്ട്ടിനെലിയാണ് അവരുടെ ശ്രദ്ധേയനായ കളിക്കാരന്.ഇത്തവണത്തെ യൂറോപ്യന്‍ അണ്ടര്‍ 21 ചാമ്ബ്യന്‍ ടീമിനെയാണ് ജര്‍മനി അണിനിരത്തുന്നത്. ഒപ്പം മാക്സ് ക്രൂസ്, മാക്സിമിലയാന് ആര്‍നോള്‍ഡ് എന്നീ പരിചയസമ്ബന്നരും ലേവര്‍ കൂസന് കളിക്കുന്ന അഫ്ഗാന് വംശജനായ നദീം അമീരി, ലൈപ്സിഷിന്റെ ബെന്ജമിന് ഹെന്റിക്സ് എന്നിവരുമാണ് ജര്‍മന്‍ നിരയിലെ ശ്രദ്ധേയര്‍. സൗദി അറേബ്യയും ഐവറി കോസ്റ്റും ആണ് ഗ്രൂപ് ഡിയിലെ മറ്റു ടീമുകള്‍.ഗ്രൂപ്പ് സിയില്‍ ഈജിപ്റ്റ്, സ്പെയിന്, ആസ്ട്രേലിയ എന്നിവക്കൊപ്പമാണ് 2008 ലെ വിജയികളായ അര്‍ജന്റീന.ഗ്രൂപ്പ് എയില്‍ ജപ്പാന്, ദക്ഷിണ ആഫ്രിക്ക, മെക്സിക്കോ, ഫ്രാന്‍സ്, ഗ്രൂപ്പ് ബിയില്‍ ന്യൂ സീലന്‍ഡ്, ദക്ഷിണ കൊറിയ, ഹോണ്ടൂറാസ്, റൂമേനിയ എന്നിങ്ങനെയുമാണ് മറ്റു ഗ്രൂപുകള്‍.ജൂലൈ 22മുതല്‍ ആഗസ്റ്റ് 7 വരെ ടോക്കിയോ, മിയാഗി, സൈറ്റാമ, യോേകാഹാമ, കഷീമ, സേപാറോ എന്നിവിടങ്ങളിലായി 32 മത്സരങ്ങളാണ് അരങ്ങേറുക.