കോവിഡ് ചികിത്സ സൗകര്യങ്ങള്‍ വിലയിരുത്താന്‍ കുവൈത്ത് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അസ്സബാഹിെന്റ നേതൃത്വത്തില്‍ വിവിധ ആശുപത്രികള്‍ സന്ദര്‍ശിച്ചു
ചൊവ്വാഴ്ച രാവിലെ നടത്തിയ സന്ദര്‍ശനത്തില്‍ അദ്ദേഹത്തോടൊപ്പം ആരോഗ്യ മന്ത്രി ഡോ. ബാസില്‍ അസ്സബാഹ്, മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. മുസ്തഫ രിദ തുടങ്ങിയവര്‍ ഉണ്ടായിരുന്നു. ലോകം മുഴുവന്‍ മഹാമാരിക്കെതിരെ പൊരുതുകയാണെന്നും ആരോഗ്യ പ്രവര്‍ത്തകരുടെ ത്യാഗവും ദൃഢനിശ്ചയവും നിരവധി ജീവന് രക്ഷിച്ചതായും അദ്ദേഹം പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകരുടെയും മറ്റ് കോവിഡ് മുന്നണിപ്പോരാളികളെയും അഭിനന്ദിക്കുന്നു.വാക്സിനേഷന് വിപുലപ്പെടുത്താന്‍ ശ്രമിക്കുന്നു. നമ്മുടെ കുട്ടികള്‍ക്ക് സ്കൂള്‍ വര്‍ഷം നഷ്ടമായി. വൈകാതെ ആരോഗ്യകരമായ അന്തരീക്ഷത്തില്‍ കുട്ടികള്‍ക്ക് സ്കൂളുകളില്‍ എത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഇൗ പ്രതിസന്ധിയെ നാം അതിജയിക്കുക തന്നെ ചെയ്യുമെന്ന് ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അസ്സബാഹ് കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അസ്സബാഹ്, ആരോഗ്യ മന്ത്രി ഡോ. ബാസില്‍ അസ്സബാഹ് തുടങ്ങിയവര്‍ ആശുപത്രി സന്ദര്‍ശിക്കുന്നു