ജീവിതത്തിൻ്റെ ചൂടും ചൂരും തൂലിക തുമ്പിൽ ആവാഹിച്ച ” കനൽ ” എന്ന കവിത പുരസ്ക്കാരങ്ങൾ നേടി മുന്നേറുമ്പോൾ കവി കുമാരേട്ടൻ പാണൻ്റെ മുക്ക് ജീവിതത്തിൻ്റെ വഴിയിൽ തിരക്കിലാണ് .വിദ്യാഭ്യാസ കാലഘട്ടത്തിൽ തന്നെ നിരവധി തൊഴിൽ ചെയ്ത് തഴക്കവും പഴക്കവും വന്നിട്ടുമുണ്ട് .
മസ്ക്കത്തിൽ പ്രവാസിയായിരുന്ന ഇദ്ദേഹം കൊറോണയിൽ നാട്ടിൽ പ്പെട്ടു .ഇപ്പോൾ ഫ്രൂട്ട്സ് വ്യാപാരമാണ് തൊഴിൽ .പല തലത്തിലുള്ള ,FB സൗഹൃദങ്ങൾ അടക്കം തിരിച്ചറിഞ്ഞ് സ്നേഹം പ്രകടിപ്പിയ്ക്കുന്നത് മറ്റൊരു സന്തോഷം .കലാഭവൻ മണി പുരസ്ക്കാരം അടക്കം നിരവധി ആദരവുകൾ നേടിയിട്ടുണ്ട്. മണനാക്കിനടുത്ത് പാണൻ്റെ മുക്ക് സ്വദേശിയാണ് .ചിത്രം :ഇന്ന് കടയക്കാവൂർ മാർക്കറ്റിന് മുന്നിലെ ഫ്രൂട്ട്സ് വ്യാപാരം .