വമ്ബന്‍ ടീമുകളായ അര്‍ജന്റീനയും ബ്രസീലും ജര്‍മനിയും സ്പെയിനുമെല്ലാം ആദ്യ റൗണ്ട് പോരാട്ടത്തിനായി ഇന്ന് കളത്തിലിറങ്ങും. ഒളിമ്ബിക്സില്‍ ഫുട്ബോള്‍ അത്ര ഗ്ലാമര്‍ ഇനമല്ലെങ്കിലും യൂറോ കപ്പിന്റെയും കോപ അമേരിക്കയുടെയും ആരവം അടങ്ങും മുമ്ബ് പന്തുരുളുന്നതിനാല്‍ ഇത്തവണ മത്സരങ്ങള്‍ക്ക് പതിവിലേറെ ആവേശമുണ്ട്.ഉച്ചയ്ക്ക് ഒരു മണിക്ക് സ്പെയിന്‍-ഈജിപ്ത് പോരാട്ടത്തോടെയാണ് ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് തുടക്കമാവുക. കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ബ്രസീലും ജര്‍മനിയും വീണ്ടും നേര്‍ക്കുനേര്‍ വരുന്ന സൂപ്പര്‍ പോരാട്ടം അഞ്ച് മണിക്ക് നടക്കും. മുന്‍ ചാമ്ബ്യന്മാരായ അര്‍ജന്റീന ഓസ്‌ട്രേലിയയെ നേരിടും. മത്സരം വൈകിട്ട് നാലിന് ആരംഭിക്കും.നാല് ഗ്രൂപ്പുകളിലായി ആകെ 16 ടീമുകളാണ് ഒളിമ്ബിക്സില്‍ മത്സരിക്കുന്നത്. അണ്ടര്‍ 23 താരങ്ങളാണ് ടീമുകള്‍ക്കായി കളത്തിലിറങ്ങുന്നത്. മൂന്ന് സീനിയര്‍ താരങ്ങളെയും ടീമില്‍ ഉള്‍പ്പെടുത്താം. ഡാനി ആല്‍വസും റിച്ചാലിസണും ഉള്‍പ്പെടെയുള്ള ലോകോത്തര താരങ്ങളുമായാണ് സ്വര്‍ണ മെഡല്‍ നിലനിര്‍ത്താന്‍ ബ്രസീല്‍ വരുന്നത്.