മിക്സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ ദീപിക കുമാരി-പ്രവീണ്‍ ജാദവ് സഖ്യം ക്വാര്‍ട്ടറില്‍ വീണു. ദക്ഷിണ കൊറിയയുടെ ആന്‍ സാന്‍ – കിം ജെ ഡിയോക് സഖ്യമാണ് അവസാന എട്ടില്‍ ഇന്ത്യയുടെ മെഡല്‍ മുന്നേറ്റത്തില്‍ വഴിമുടക്കിയത്.സ്കോര്‍: 6-2. മത്സരത്തിലുടനീളം മികച്ച പ്രകടനമാണ് കൊറിയന്‍ ടീം പുറത്തെടുത്തത്. മത്സരത്തിന്റെ തുടക്കം മുതല്‍ക്കേ കൊറിയന്‍ സഖ്യം ദീപികയെയും പ്രവീണിനെയും സമ്മര്‍ദ്ദത്തിലാക്കിക്കൊണ്ടിരുന്നു. മൂന്നാം സെറ്റിലാണ് ഇന്ത്യന്‍ ടീം ആധിപത്യം പുലര്‍ത്തിയത്.ചൈനീസ് തായ്‌പെയിയുടെ ലിന്‍ ചിയ എന്‍ – താങ് ചി ചിന്‍ സഖ്യത്തെ പരാജയപ്പെടുത്തിയാണ് ദീപിക കുമാരി-പ്രവീണ്‍ ജാദവ് സഖ്യം ക്വാര്‍ട്ടറില്‍ കടന്നത്. അതേസമയം, ടോക്കിയോ ഒളിമ്ബിക്സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍. ഭാരോദ്വഹനത്തിലാണ് ഇന്ത്യയുടെ ആദ്യ മെഡല്‍. മീരാഭായ് ചാനുവിന് ആണ് ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍ ലഭിച്ചത്. 49 കിലോ വനിതാ വിഭാഗത്തിലാണ് മീരാഭായ് ചാനുവിന് മെഡല്‍ ലഭിച്ചത്.