ട്രോളിംഗ് നിരോധനം തീരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മത്സ്യത്തൊഴിലാളികള്‍ കടുത്ത പ്രതിസന്ധിയിലാണ്

0

പുറംകടലിലേക്ക് പോകാന്‍ തയ്യാറെടുക്കുന്ന ബോട്ടുകള്‍ക്ക് ഇന്ധന വില വര്‍ദ്ധനവ് കീറാമുട്ടിയായിരിക്കുകയാണ്. ചെറിയ ബോട്ടുകള്‍ക്ക് ഒരു ദിവസം കടലില്‍ പോയി മീന്‍ പിടിക്കുന്നതിന് ഒരു ലക്ഷവും ആഴക്കടല്‍ മത്സ്യ ബന്ധനത്തിന് പോകുന്ന ബോട്ടുകള്‍ക്ക് 5 ദിവസത്തിന് നാല് മുതല്‍ അഞ്ചു ലക്ഷം രൂപ വരെയാണ് ഇന്ധന ചിലവ് വരുന്നതെന്നാണ് ഓള്‍ കേരള ഫിഷിംഗ് ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നത്. ഇതിനിടയില്‍ ബോട്ടുകള്‍ വാങ്ങാന്‍ എടുത്ത ബാങ്ക് ലോണ്‍ തിരിച്ചടവും.
മത്സ്യബന്ധന സംസ്‌ക്കരണ കയറ്റുമതി വ്യവസായത്തില്‍ 2 ലക്ഷം മത്സ്യതൊഴിലാളികളും 8 ലക്ഷം അനുബന്ധ തൊഴിലാളികളുമാണ് ഉപജീവനം നടത്തുന്നത്. കടലില്‍ നിന്ന് ആകെ പിടിക്കുന്ന മീനുകളുടെ എഴുപത് ശതമാനവും കരക്ക് എത്തിക്കുന്നത് ഈ വിഭാഗമാണ്. കൂടാതെ കയറ്റുമതിക്ക് ആവശ്യമായ 65 ശതമാനം മീനും കൊണ്ടു വരുന്നതും ഇവര്‍ തന്നെയാണ്. രാജ്യത്തിന്റെ മൊത്തം കയറ്റുമതിയില്‍ 20 ശതമാനം നല്‍കുന്നത് കേരളമാണ്. മഹാമാരി പിടികൂടിയ വേളയില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയുന്ന മേഖലകളില്‍ ഒന്നാണ് ഭക്ഷ്യ മേഖല. എന്നാല്‍ നിരോധന കാലത്തും കേരളത്തിന് വേണ്ട ചെമ്മീനുകളായ കരിക്കാടി, നാരന്‍, പൂവാലന്‍ മീനുകളായ കണവ, കൂന്തല്‍, ചാള, അയല തുടങ്ങിയ മീനുകളെയും ചൈനയുടെ വിദേശ കപ്പല്‍ എത്തി തൂത്തുവാരി കൊണ്ടു പോകുന്നതിനാല്‍ നാട്ടിലുള്ളവര്‍ക്ക് മീന്‍ കിട്ടാത്ത അവസ്ഥയാണ്.ലൈറ്റ് ഉപയോഗിച്ചുള്ള മത്സ്യബന്ധനം അധികാരികള്‍ നിറുത്തലാക്കിയതും വിനയായി. 1988ല്‍ തുടങ്ങിയ ട്രോളിംഗ് നിരോധനം എല്ലാ വര്‍ഷവും മണ്‍സൂണ്‍ കാലത്താണ്. എന്നാല്‍ 60 ദിവസം പ്രജനനം ഉണ്ടായിട്ടും കടലില്‍ മീന്‍ ഇല്ലാത്ത സ്ഥിതിയാണ്. ഈ നിരോധനം ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലേക്ക് നീട്ടണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

You might also like

Leave A Reply

Your email address will not be published.