രണ്ട് ദിവസം മുന്നേ ആയിരുന്നു .,, ഡോക്ടേഴ്സ് ദിനം .കലയെയും കലാകാരൻമാരെയും ജീവനു തുല്യം സ്നേഹിയ്ക്കുന്ന ഒരു ഡോക്ടർ .ഡോ.ഗീതാ ഷാനവാസ് .മകൻ ആദർശ് ഷാനവാസും ഭർത്താവ് ഡോ: ഷാനവാസും കലാകാരൻമാർ !..
കലയ്ക്ക് പുറമെ സാംസ്ക്കാരിക രംഗത്തും ജീവകാരുണ്യ രംഗത്തും സജീവ സാന്നിദ്ധ്യം .കേരളത്തിലെ തന്നെ അറിയപ്പെടുന്ന ഗൈനക്കോളജിസ്റ്റുകളിൽ പ്രമുഖ .ഇപ്പോൾ ചിറയിൻകീഴ് താലൂക്ക് ഹോസ്പിറ്റലിൽ ചീഫ് ഗൈനക്കോളജിസ്റ്റ് ആണ് .
ഡോക്ടറുടെ അഗാധമായ മനുഷ്യസ്നേഹത്തിൻ്റെ ഉദാഹരണമായി എനിയ്ക്ക് വ്യക്തിപരമായി ഒരനുഭവം ഉണ്ടായി .നമ്മുടെ സഹപ്രവർത്തക മായാ സുകുവിൻ്റെ ആരോഗ്യനില അടുത്തിടെ വഷളായി. ഞാനും ഡോ: ആർ .എസ് .പ്രദീപ് അടക്കമുള്ള മായയുടെ നിരവധി സുഹൃത്തുക്കൾ ഉണർന്നു പ്രവർത്തിച്ചതിൻ്റെ ഫലമായി മായയുടെ ജീവൻ രക്ഷിക്കാൻ ഇടയായി .അതിന് മുഖ്യ കാരണം ഡോ.ഗീതാ ഷാനവാസ് ആണ് .
അവരുടെ ചികിത്സയും സ്നേഹവും പരിഗണനയും കരുതലും കൊണ്ട് അവർ ജീവിതത്തിലേക്ക് തിരിച്ചെത്തി .ഈ മനുഷ്യത്വത്തിന് ,സ്നേഹത്തിന് .. സ്നേഹാഭിവാദ്യങ്ങൾ