നിവിന്‍ പോളിയുടെ ‘കനകം കാമിനി കലഹം’ എന്ന പുതിയ ചിത്രത്തിന്റെ ആദ്യ ടീസര്‍ നാളെ റിലീസ് ചെയ്യും

0

 ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് ശേഷം രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് കനകം കാമിനി കലഹം.

https://www.facebook.com/NivinPauly/posts/352276606255120

പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിവിന്‍ പോളി തന്നെയാണ് ഈ സിനിമ നിര്‍മിച്ചിരിക്കുന്നത്. നിവിന്‍ പോളിയെക്കൂടാതെ ഗ്രെയ്‌സ് ആന്റണി, വിനയ് ഫോര്‍ട്ട്, സുധീഷ്, ജോയ് മാത്യു, ജാഫര്‍ ഇടുക്കി, ശിവദാസന്‍ കണ്ണൂര്‍, സുധീര്‍ പറവൂര്‍, രാജേഷ് മാധവന്‍,വിന്‍സി അലോഷ്യസ് തുടങ്ങിയവരും സിനിമയില്‍ അണിനിരക്കുന്നു.ഛായാഗ്രഹണം: വിനോദ് ഇല്ലംപള്ളി, എഡിറ്റര്‍: മനോജ് കണ്ണോത്ത്, സൗണ്ട് ഡിസൈന്‍: ശീജിത്ത് ശ്രീനിവാസന്‍. മ്യൂസിക്: യാക്‌സന്‍ ഗാരി പെരേര, നേഹ നായര്‍. ആര്‍ട്ട്:അനീസ് നാടോടി. മേക്കപ്പ്: ഷാബു പുല്‍പ്പള്ളി. കോസ്റ്റ്യൂംസ്:മെല്‍വി.ജെ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രവീണ്‍ ബി. മേനോന്‍. പരസ്യകല:ഓള്‍ഡ്മന്‍ക്‌സ്.

 
You might also like

Leave A Reply

Your email address will not be published.