പ്രവാസി ബന്ധു ഡോ: എസ്.അഹമ്മദിൻ്റെ സപ്തതി ആഘോഷ ഉത്ഘാടനം ഇന്നു (10-7-21 ശനിയാഴ്ച) ഉച്ചയ്ക്ക് 12 മണിക്ക് രാജ്ഭവനിൽ വച്ച് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ നിർവ്വഹിച്ചു.

കമ്പിത്തപാൽ വകുപ്പ് പുറത്തിറക്കിയ സപ്തതി മൈ സ്റ്റാമ്പിൻ്റെയും അഹമ്മദിൻ്റെ മുഖപ്രസംഗങ്ങളൂടെ സമാഹാരമായ കനൽചില്ലകൾ എന്ന പുസ്തകത്തിൻ്റെയും പ്രകാശന കർമ്മവും ഗവർണ്ണർ നിർവ്വഹിച്ചു.
സപ്തതി മംഗളപത്രവും ഫലകവും പ്രവാസിബന്ധു അഹമ്മദിന് ഗവർണ്ണർ സമ്മാനിച്ചു.

മുൻ മന്ത്രി സി.ദിവാകരൻ, നിംസ് മാനേജിംഗ് ഡയറക്ടർ എം.എസ്.ഫൈസൽ ഖാൻ , എം.ജി.എം.എഡ്യൂക്കേഷണൽ ഗ്രൂപ്പ് ചെയർമാൻ ഡോ.ഗീവർഗീസ് യോഹന്നാൻ, കലാപ്രേമി ബഷീർ ബാബു, തെക്കൻ സ്റ്റാർ ബാദുഷ, യുവഗായിക ആദിത്യ കൃഷ്ണ, ഷൈനി എന്നിവർ പങ്കെടുത്ത്അ
ഹമ്മദിന്റെ സേവനംപ്രവാസി മലയാളികൾക്ക് വിലപ്പെട്ടത്- ഗവർണ്ണർതിരു- പ്രവാസി ക്ഷേമ പ്രവർത്തനങ്ങളിൽ ജാഗ്രതയോടെ പ്രവർത്തിച്ച പ്രവാസി ബന്ധു ഡോ: എസ്. അഹമ്മദിനെ പ്രവാസി മലയാളി സമൂഹത്തിന് ഒരിക്കലും വിസ്മരിക്കാൻ കഴിയില്ലെന്ന് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ അഭിപ്രായപ്പെട്ടു.

അഹമ്മദിന്റെ സപ്തതി യോടനുബന്ധിച്ച് തപാൽ വകുപ്പിന്റെ മൈ സ്റ്റാബ് പ്രകാശനം രാജ് ഭവനിൽ നടന്ന ചടങ്ങിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു ഗവർണ്ണർ.
നിംസ് മെഡിസിറ്റി എം.ഡി.എം.എസ്. ഫൈസൽ ഖാൻ സ്റ്റാമ്പ് സ്വീകരിച്ചു.

പ്രവാസി ഭാരതി ന്യൂസ് ബുള്ളറ്റിനിൽ പ്രസിദ്ധീകരിച്ചു വന്ന അഹമ്മദിന്റെ തെരഞ്ഞെടുത്ത മുഖപ്രസംഗങ്ങൾ അടങ്ങിയ കനൽ ചില്ലകൾ എന്ന പുസ്തകം മുൻ മന്ത്രി സി.ദിവാകരന് ഗവർണ്ണർ നൽകി പ്രകാശനം ചെയ്തു.
പ്രത്യേക ഉപഹാരവും സപ്തതി സ്നേഹോപഹാര പ്രശസ്തിപത്രവും ഗവർണ്ണർ അഹമ്മദിന് നൽകി.

എം.ജി.എം. ഗ്രൂപ്പ് ചെയർമാൻ ഗ്രി വർഗീസ് യോഹന്നാൻ , കലാപ്രേമി ബഷീർ, കടയ്ക്കൽ രമേഷ്, തെക്കൻ സ്റ്റാർ ബാദുഷ എന്നിവർ പങ്കെടുത്തു.
കുമാരി ആദിത്യ കൃഷ്ണയുടെ മലയാളം, ഉറുദു ഭക്തി ഗാനത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്.






