ഫഹദ് ഫാസില്‍ മഹേഷ് നാരായണന്‍ കൂട്ടുകെട്ടിലെത്തുന്ന മാലിക് ഒടിടി റിലീസിനൊരുങ്ങുന്നു

0

ചിത്രം ജൂലായ് 15ന് ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശനത്തിനെത്തും. കുറച്ച്‌ വര്‍ഷങ്ങള്‍ക്ക് മുമ്ബ് കേരളത്തില്‍ നടന്ന ചില യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് മാലിക് ഒരുങ്ങുന്നത്. പിരീഡ് ഡ്രാമ സ്വഭാവത്തിലുള്ള സിനിമയില്‍ സുലൈമാന്‍ മാലിക് എന്ന കഥാപാത്രത്തെയാണ് ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്നത്.ചിത്രത്തിനായി ഗംഭീര മേക്കോവറാണ് ഫഹദ് നടത്തിയിട്ടുള്ളത്. 20 കിലോയോളം ഭാരം കഥാപാത്രത്തിനായി ഫഹദ് കുറച്ചിരുന്നു. 20 വയസ് മുതല്‍ 57 വയസ് വരെയുള്ള നാല് കാലഘട്ടങ്ങളാണ് ചിത്രത്തില്‍ കാണിക്കുന്നത്. ചിത്രത്തിന്റെ ലുക്ക് പോസ്റ്ററുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.ആന്റോ ജോസഫ് ഫിലിം കമ്ബനിയുടെ ബാനറില്‍ ആന്റോ ജോസഫാണ് ചിത്രം നിര്‍മ്മിക്കുന്നത്. നിമിഷ സജയന്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, വിനയ് ഫോര്‍ട്ട്, അപ്പാനി ശരത്, ജലജ, ചന്ദുനാഥ്‌ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. സാനു ജോണ്‍ വര്‍ഗീസ് ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീതവും ഒരുക്കുന്നു.

You might also like
Leave A Reply

Your email address will not be published.