ദേരാക്രീക്കില്‍ പ്രത്യേകം സജ്ജമാക്കിയ ആഡംബര ക്രൂയിസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ നിരവധി അര്‍ജന്‍റീനന്‍ ആരാധകര്‍ പങ്കെടുത്തു. റഫീഖ് തിരൂര്‍ക്കാട് അധ്യക്ഷത വഹിച്ചു.ജംഷാദ് അലി ഉദ്ഘാടനം ചെയ്തു. ഖാലിദ് യാക്കി, നൗഫല്‍ കുമരനെല്ലൂര്‍, ശരീഫ് പുന്നക്കാടന്‍ എന്നിവര്‍ സംസാരിച്ചു. അര്‍ജന്‍റീന ഫാന്‍സ് ഗ്രൂപ് അംഗങ്ങളായ മുഹമ്മദ് ഷാജി, ജിഷാര്‍ ഷിബു, ഷബീര്‍ മണ്ണാരില്‍, സന്തോഷ് കുമാര്‍, നാസിര്‍ബോയ്, റഷീദ് കരോളം എന്നിവരെ ആദരിച്ചു. നസീബ് മുല്ലപ്പള്ളി സ്വാഗതവും സജിത്ത് മങ്കട നന്ദിയും പറഞ്ഞു.