ശാസ്ത്രലോകത്തിന് അമ്ബരപ്പ് സമ്മാനിച്ച് സൈബീരിയയുടെ വടക്ക് ഭാഗത്ത് ഇടിമിന്നല്‍ കൊടുങ്കാറ്റ് പോലെ വീശി
കഴിഞ്ഞ ശനിയാഴ്ചയാണ് ഇത്തരമൊരു കൊടുങ്കാറ്റ് പ്രദേശത്ത് വീശിയടിച്ചത്. സാധാരണഗതിയില്‍, ആര്‍ട്ടിക് സമുദ്രത്തിന് മുകളിലുള്ള വായു, പ്രത്യേകിച്ച് വെള്ളം മഞ്ഞുമൂടിയപ്പോള്‍, മിന്നല്‍ കൊടുങ്കാറ്റുകള്‍ സൃഷ്ടിക്കാന്‍ ആവശ്യമായ താപം ഉയര്‍ത്തിയിരുന്നില്ല. എന്നാല്‍ കാലാവസ്ഥാ വ്യതിയാനം ലോകത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് ആര്‍ട്ടിക്ക് പ്രദേശങ്ങളെ വേഗത്തില്‍ ചൂടാക്കുന്നു. ഇതിന്റെ ഫലമായി കാലാവസ്ഥ മാറിയതിനാലാണിതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ആര്‍ട്ടിക് സര്‍ക്കിളിനുള്ളിലെ വേനല്‍ക്കാല മിന്നല്‍ 2010 മുതല്‍ മൂന്നിരട്ടിയായി വര്‍ദ്ധിച്ചുവെന്നാണ് കണക്കു കൂട്ടുന്നത്.കാലാവസ്ഥാ വ്യതിയാനവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന ഈ പ്രവണത, വിദൂര വടക്കന്‍ സമുദ്രത്തിലെ മഞ്ഞുവീഴ്ച വര്‍ദ്ധിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ശാസ്ത്രജ്ഞര്‍ റിപ്പോര്‍ട്ട് ചെയ്തു. കടല്‍ ഐസ് അപ്രത്യക്ഷമാകുമ്ബോള്‍, കൂടുതല്‍ വെള്ളം ബാഷ്പീകരിക്കാന്‍ കഴിയും, ഇത് ചൂടാകുന്ന അന്തരീക്ഷത്തിന് ഈര്‍പ്പം നല്‍കുന്നു. ഇങ്ങനെയാണ് മിന്നല്‍ കൊടുങ്കാറ്റുണ്ടാകുന്നതെന്നാണ് ശാസ്ത്രലോകത്തിന്റെ വിശദീകരണം.