മഞ്ജു വാര്യര്‍, അജു വര്‍ഗീസ്, മഖ്ബൂല്‍ സല്മാന് എന്നിവരാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കിയത് .
ഫിലിം ഫോര്‍ട്ട് പ്രൊഡക്ഷന്‍സ് നിര്‍മിച്ച ‘സണ്‍ ആഫ് അലിബാബ നാല്‍പ്പത്തൊന്നാമന്‍’ ചിത്രം സംവിധാനം ചെയ്തത് നജീബ് അലിയാണ്.ചിത്രത്തില്‍ അമര്‍നാഥ്, വിനീഷ് വിജയ് എന്നീ യുവതാരങ്ങളെ മലയാള സിനിമലോകത്തിനു പരിചയപ്പെടുത്തുന്നു. സുനില്‍ സുഖദ, ബിനീഷ് ബാസ്റ്റിന്, മോളി കണ്ണമാലി, വി.കെ. ബൈജു, ശിവജി ഗുരുവായൂര്‍, അനീഷ് രവി, അനിയപ്പന് തുടങ്ങി ഒട്ടനവധി അഭിനേതാക്കള്‍ വേഷമിട്ടിട്ടുണ്ട്.