മുഹമ്മദ് റഫിയുടെ 41-ാം ചരമദിനം പ്രമാണിച്ച് പ്രേം നസീർ സുഹൃത് സമിതി – റഫി മെമ്മോറിയൽ ക്ലബ്ബ് നടത്തിയ അനുസ്മരണ ചടങ്ങിൽ മാതൃഭൂമി ബുക്ക് സ് പ്രസിദ്‌ധീകരിച്ച ജമാൽ കൊച്ചങ്ങാടിയുടെ റഫി നാമ എന്ന പുസ്തകം തമ്പാനൂർ പോലീസ് സ്റ്റേഷനിലെ ലൈബ്രറിയ്ക്കായി സി.ഐ. സനോജിന് സി.പി.എം.പോളിറ്റ്ബ്യൂറോ മെമ്പർ എം.എ.ബേബി സമർപ്പിക്കുന്നു. കലാ പ്രേമി ബഷീർ, പനച്ചമൂട് ഷാജഹാൻ, തെക്കൻ സ്റ്റാർ ബാദുഷ, നന്ദൻ ക്കോട് മനോജ്, ഗോപൻ ശാസ്തമംഗലം സമീപം.
ഹിന്ദി സിനിമയിലെ സർഗ്ഗ ഭാവനയുടെ ഗായകനായിരുന്നു മുഹമ്മദ് റഫിയെന്ന് സി.പി.എം.പോളിറ്റ്ബ്യൂറോ മെമ്പർ എം.എ.ബേബി അഭിപ്രായപ്പെട്ടു.
ലോകം ഇന്നും റഫിയെ ഓർക്കുകയാണെന്നും റഫിയുടെ 41-ാം ചരമ വാർഷികം ഉൽഘാടനം ചെയ്തു കൊണ്ടും ജമാൽ കൊച്ചങ്ങാടി രചിച്ച റഫി നാമ എന്ന പുസ്തകം തമ്പാനൂർ പോലീസ് സ്റ്റേഷനിലെ ലൈബ്രറിക്ക് നൽകി കൊണ്ടും അദ്ദേഹം പറഞ്ഞു.
പുസ്തകം സി.ഐ. സനോജ് സ്വീകരിച്ചു. പ്രേം നസീർ സുഹൃത് സമിതി – റഫി മെമ്മോറിയൽ ക്ലബ്ബ് തമ്പാനൂർ പോലീസ് സ്റ്റേഷനിൽ സംഘടിപ്പിച്ച ചടങ്ങിൽ ഗായകൻ കൊല്ലം മോഹൻ റഫിയുടെ ഗാനം ആലപിച്ചു.
കലാപ്രേമി ബഷീർ, ആൽബർട്ട് ഫ്രാൻസിസ്, തെക്കൻ സ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ, ഗോപൻ ശാസ്തമംഗലം, മുഹമ്മദ് മാഹീൻ, സുനിത ടീച്ചർ, മനോജ്, വിമൽ സ്റ്റീഫൻ, കമാലുദീൻ, പ്രദീപ് മധു എന്നിവർ പങ്കെടുത്തു.
മാതൃഭൂമി ബുക്ക് സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.