ഹയര്‍ സെക്കന്‍ഡറി പരീക്ഷഫലത്തില്‍ സംസ്ഥാനത്ത് ഒന്നാമതെത്തി ഇക്കുറിയും ആധിപത്യം ആവര്‍ത്തിച്ച് എറണാകുളം ജില്ല
കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും വിദ്യാര്‍ഥികള്‍ മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ മുന്വര്ഷെത്തക്കാളും ഉയര്‍ന്ന വിജയശതമാനത്തോടെയാണ് ജില്ല മിന്നും ജയം നേടിയത്. 91.11 ശതമാനം വിദ്യാര്‍ഥികളും ഉപരിപഠനത്തിന് അര്‍ഹത േനടി. കഴിഞ്ഞ വര്‍ഷം 89.02 ശതമാനം വിജയത്തോടെയായിരുന്നു ഒന്നാമതെത്തിയത്. 31,806 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതില്‍ 28,980 പേര് ഉപരിപഠനത്തിന് യോഗ്യത നേടി. എല്ലാ വിഷയത്തിനും എ പ്ലസ് നേടിയവരുടെ എണ്ണം കുത്തനെ വര്‍ധിച്ചു. 5170 പേര്‍ക്ക് മുഴുവന്‍ വിഷയത്തിനും എ പ്ലസ് ലഭിച്ചു. കഴിഞ്ഞ വര്‍ഷം 1909 പേരായിരുന്നു. 22 സ്കൂള്‍ നൂറുശതമാനം വിജയം നേടി. കഴിഞ്ഞ വര്‍ഷം 17 സ്കൂളായിരുന്നു നൂറുശതമാനം വിജയം നേടിയത്.ടെക്നിക്കല്‍ സ്കൂള്‍ വിഭാഗത്തില്‍ 93.24 ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷം 90.85 ശതമാനമായിരുന്നു. 355 പേര് പരീക്ഷയെഴുതിയതില്‍ 331 പേര് ഇത്തവണ ഉപരിപഠനത്തിന് യോഗ്യത നേടി.38 കുട്ടികള്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. ഓപണ്‍ സ്കൂള്‍ വിഭാഗത്തില്‍ 62.14 ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷം 51.77 ആയിരുന്നു. 2100 പേര് പരീക്ഷയെഴുതിയതില്‍ 1305 പേര് വിജയം നേടി. 37 പേര്‍ക്കാണ് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചത്. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ 76.17 ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷം ഇത് 72.96 ആയിരുന്നു. 1624 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതില്‍ 1237 പേരാണ് മൂന്ന് പാര്‍ട്ടിലും വിജയം നേടി ഉപരിപഠനത്തിന് അര്‍ഹരായത്.