12നും 17നുമിടയില്‍ പ്രായമുള്ള 49 ശതമാനം പേര്‍ക്കും കോവിഡ് വാക്സിന് നല്കാന് സാധിച്ചതായി കോവിഡ് പ്രതിരോധത്തിനുള്ള നാഷനല്‍ മെഡിക്കല്‍ ടീം അംഗം ഡോ. ജമീല സല്മാന്
വിവിധ പ്രായത്തിലുള്ളവര്‍ വാക്സിന് സ്വീകരിക്കാന്‍ മുന്നോട്ടുവരുന്നത് ശുഭസൂചകമാണ്. കോവിഡ് പ്രതിരോധിക്കുന്നതില്‍ വാക്സിനേഷനുള്ള പങ്ക് വലുതാണെന്നും അവര്‍ പറഞ്ഞു.സിനോഫാം വാക്സിന് സ്വീകരിച്ചവര്‍ക്ക് ആറുമാസത്തിന് ശേഷമുള്ള ബൂസ്റ്റര്‍ ഡോസ് ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുള്ളതായും അവര്‍ ചൂണ്ടിക്കാട്ടി.പ്രായമായവര്‍ ബൂസ്റ്റര്‍ ഡോസ് എടുക്കുക വഴി അപകടം ഒഴിവാക്കാന്‍ സാധിക്കും. കോവിഡിെന്റ വകഭേദം കൂടുതല്‍ അപകടകരമാണെന്നും വേഗത്തില്‍ വാക്സിനെടുക്കുക വഴി അതില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കുമെന്നും അവര്‍ പറഞ്ഞു.ഒരു മാസത്തിനിടെ കോവിഡ് കേസുകളില്‍ 88 ശതമാനം കുറവുണ്ടായതായി ആരോഗ്യമന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറിയും നാഷനല്‍ മെഡിക്കല്‍ ടീം അംഗവുമായ ഡോ. വലീദ് അല്‍ മാനിഅ് പറഞ്ഞു. മേയ് 27ന് 26,883 രോഗികളുണ്ടായിരുന്നത് ജൂണ്‍ 30 ആയപ്പോള്‍ 3,188 ആയി കുറഞ്ഞു.