പി.എസ്.സി. റാങ്ക് ലിസ്റ്റ് നീട്ടാത്തതില്‍ പ്രതിഷേധിച്ച്‌ മുടി മുറിച്ച്‌ വനിതാ ഉദ്യോഗാര്‍ത്ഥികള്‍

0

മുടി മുറിച്ചാണ് പ്രതിഷേധിച്ചത്.പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിയമസഭയില്‍ വ്യക്തമാക്കി. ഇതിനുപിന്നാലെയായിരുന്നു ഉദ്യോഗാര്‍ഥികളുടെ മുടി മുറിക്കല്‍ സമരം. ആഗസ്റ്റ് നാലിനാണ് ലിസ്റ്റുകളുടെ കാലാവധി തീരുന്നത്.പ്രളയ, കോവിഡ് കാലഘട്ടങ്ങളില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അതിനാല്‍ റാങ്ക് ലിസ്റ്റിന്‍െറ കാലാവധി നീട്ടണമെന്നുമാണ് ആവശ്യം. സമരം തുടങ്ങിയിട്ട് ആഴ്ചകളായി. സര്‍ക്കാര്‍ ചര്‍ച്ചക്ക് പോലും തയാറാകുന്നില്ല. സര്‍ക്കാര്‍ ഘോര ഘോരം പറയുന്ന ലിംഗനീതി എവിടെയെന്നും വനിതാ ഉദ്യോഗാര്‍ഥികള്‍ ചോദിക്കുന്നു.ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുകയും റാങ്ക് ലിസ്റ്റ് നീട്ടിനല്‍കുകയും ചെയ്യുന്നത് സര്‍ക്കാര്‍ നയമല്ലെന്നാണ് മുഖ്യമന്ത്രി ദിവസങ്ങള്‍ക്ക് മുമ്ബ് സഭയില്‍ പറഞ്ഞത്. റാങ്ക് ലിസ്റ്റ് കാലാവധിക്കുള്ളില്‍ ലഭ്യമാകുന്ന മുഴുവന്‍ ഒഴിവുകളിലും നിയമനം നടത്തുകയാണ് സര്‍ക്കാര്‍ നയമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനെതിരെ ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം ഉയര്‍ന്നെങ്കിലും ഇന്നും സഭയില്‍ ഇക്കാര്യം മുഖ്യമന്ത്രി ആവര്‍ത്തിക്കുകയായിരുന്നു.മൂന്ന് വര്‍ഷത്തെ കാലാവധി കഴിഞ്ഞ പട്ടികയാണ് റദ്ദാക്കുന്നതെന്നും ഇതില്‍ കൂടുതല്‍ റാങ്ക് ലിസ്റ്റ് നീട്ടണമെങ്കില്‍ പ്രത്യേക നിബന്ധനകളുണ്ടെന്നും മുഖ്യമന്ത്രി ഇന്ന് വ്യക്തമാക്കി.

You might also like
Leave A Reply

Your email address will not be published.