ആദിവാസി മേഖലയില്‍ വട്ടവട പഞ്ചായത്തില്‍ മൊബൈല്‍ ടവറിനായി വിദ്യാര്‍ഥികള്‍ സമരത്തിലേക്ക്
വിദ്യാര്‍ഥികള്‍ വനംവകുപ്പിനെതിരെ പ്ലക്കാര്‍ഡുകളുമായി സൂചന സമരം നടത്തി.സാമിയാറളകുടി, വത്സപ്പെട്ടികുടി, വയല്‍തറ, കൂടല്ലാര്‍കുടി, മൂലവള്ളം തുടങ്ങിയ ആദിവാസി ഊരുകളിലായി 120 വിദ്യാര്‍ഥികളും ചിലന്തിയാര്‍ മേഖലയില്‍ നൂറ്റിയമ്ബതിലധികം വിദ്യാര്‍ഥികളുമാണ് പഠനാവശ്യത്തിനായി മൊബൈല്‍ ടവര്‍ ആവശ്യപ്പെട്ട് സമരം നടത്തിയത്. ഇവിടെ മൊബൈല്‍ റേഞ്ച് ഇല്ലാത്തതിനാല്‍ പഠനം നടക്കുന്നില്ലെന്നാണ് കുട്ടികള്‍ പറയുന്നത്. മലയോര മേഖലയിലെ വിദ്യാര്‍ഥികളുടെ നെറ്റ്വര്‍ക്ക് പ്രശ്നങ്ങള്‍ മനസ്സിലാക്കിയതിനെ തുടര്‍ന്ന് അതത് ജില്ലകളില്‍ മൊബൈല്‍ സേവനദാതാക്കളുടെ യോഗം കലക്ടര്‍, വകുപ്പ് മന്ത്രി എന്നിവരുടെ നേതൃത്വത്തില്‍ മാസങ്ങള്‍ക്ക് മുമ്ബ് ചേര്‍ന്നിരുന്നു. ഇതിെന്റ അടിസ്ഥാനത്തില്‍ സ്വകാര്യ കമ്ബനികള്‍ ടവര്‍ സ്ഥാപിക്കാന്‍ തയാറാകുകയും ചെയ്തു. പഞ്ചായത്ത് എന്‍.ഒ.സി നല്‍കുകയും ടവര്‍ നിര്‍മിക്കുന്നതിനുള്ള മുന്നൊരുക്കം പുരോഗമിക്കുകയും ചെയ്യുന്നതിനിടെ വനംവകുപ്പ് തടസ്സം സൃഷ്ടിക്കുകയാണെന്ന് ആദിവാസികള്‍ ആരോപിക്കുന്നു.കുട്ടികളുടെ നേതൃത്വത്തില്‍ ഊരുകളില്‍ നടത്തിയത് സൂചന സമരം മാത്രമാണെന്നും തങ്ങളുടെ മക്കളുടെ ഭാവി ഇരുളടപ്പിക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ സമരം ശക്തമാക്കുമെന്ന് പഠന സൗകര്യം ലഭിക്കാത്ത ആദിവാസി ഊരുകളിലെ രക്ഷിതാക്കള്‍ പറയുന്നു. എന്നാല്‍, ടെലികമ്യൂണിക്കേഷന്‍ ആക്ട് പ്രകാരം സ്വകാര്യ കമ്ബനികളുടെ ഇന്റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ ഓണ്‍ലൈനായി വിദ്യാര്‍ഥികളുടെ പഠനം നടക്കുന്നതായും ഫോറസ്റ്റ് റൈറ്റ് ആക്ട് പ്രകാരം ചിലയിടങ്ങളില്‍ ടവര്‍ വെക്കാനുള്ള അനുവാദം നിയമം അനുവദിക്കുന്നില്ലെന്നും വനംവകുപ്പ് പറഞ്ഞു.