ആദ്യമത്സരത്തില്‍ ആഴ്‌സനല്‍, ബ്രന്റ്‌ഫോര്‍ഡിനെ നേരിടും. രാത്രി 12.30നാണ് മത്സരം. മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ലിവര്‍പൂള്‍, ചെല്‍സി തുടങ്ങിയ വമ്ബന്മാര്‍ക്കെല്ലാം നാളെയാണ് ആദ്യ മത്സരം നടക്കുക.പ്രീമിയര്‍ ലീഗിലേക്ക് സ്ഥാനക്കയറ്റം കിട്ടിയെത്തുന്ന ടീമാണ് ബ്രന്റ്‌ഫോര്‍ഡ്. ജേഡന്‍ സാഞ്ചോയും റാഫേല്‍ വരാനേയുമടക്കമുള്ള താരങ്ങളെയെത്തിച്ച് കരുത്ത് കൂട്ടുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലീഡ്‌സ് യുണൈറ്റഡുമായി നാളെ ഏറ്റുമുട്ടും. ചാംപ്യന്‍സ് ലീഗിന് പിന്നാലെ യുവേഫ സൂപ്പര്‍കപ്പും നേടിയ ചെല്‍സിക്ക് ക്രിസ്റ്റല്‍ പാലസാണ് എതിരാളികളായി എത്തുന്നത് .