Taliban surrounded Kabul, I were to bank to get some money, they closed and evacuated;
I still cannot believe this happened, who did happen.
Please pray for us, I am calling again:
‘അവര്‍ ഞങ്ങളെ കൊല്ലാന്‍ വരികയാണ്. ഈ വലിയ ലോകത്തിലെ ജനങ്ങളെ നിങ്ങള്‍ മൗനമായി ഇരിക്കരുത്’ എന്നുതുടങ്ങുന്ന വീഡിയോ ആണ് സഹ്റ കരീമി തന്റെ ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്. ഇന്നലെ കരീമി പങ്കുവച്ച ഒരു കത്തും പുറത്തുവന്നിരുന്നു. കാബൂളും താലിബാന്‍ പിടിച്ചുവെന്ന വാര്‍ത്ത വിശ്വസിക്കാന്‍ ആവുന്നില്ലെന്നും അവര്‍ പറയുന്നു. അഫ്ഗാന്‍ ജനതയെ പിന്തുണയ്ക്കണമെന്നും അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കണമെന്നും അവര്‍ ട്വിറ്ററിലൂടെ ലോകത്തോട് അഭ്യര്‍ഥിക്കുന്നു.അതേസമയം,താലിബാന്‍ അഫ്ഗാനിസ്താനില്‍ അധികാരത്തിലെത്തിയത് സാമൂഹ്യ-രാഷ്ട്രീയ-മനുഷ്യാവകാശ-, ലിംഗനീതി പ്രതിസന്ധികളോടൊപ്പം ആരോഗ്യമേഖലയിലും വലിയ വെല്ലുവിളികള്‍ ഉയര്‍ത്തിയിരിക്കുകയാണ്. കാബൂള്‍ വിമാനത്താവളത്തില്‍നിന്നുള്ള എല്ലാ സര്‍വീസുകളും ഇതിനോടകം നിര്‍ത്തിവച്ചു. അഫ്ഗാനിസ്ഥാന്‍ വ്യോമാതിര്‍ത്തി അടച്ചു. രാജ്യത്തിനു പുറത്തേക്ക് ആളുകള്‍ കൂട്ടത്തോടെ പലായനം ചെയ്യുന്ന പശ്ചാത്തലത്തില്‍ വിമാനത്താവളത്തിലെ തിരക്ക് അനിയന്ത്രിതമായതാണു ഇതിന് കാരണം.എന്നാല്‍ തിരക്കു നിയന്ത്രിക്കാന്‍ യു എസ് സേന ആകാശത്തേക്കു വെടിയുതിര്‍ത്തിരുന്നു. വിമാനത്തില്‍ കയറിപ്പറ്റാന്‍ ആയിരക്കണക്കിന് ആളുകള്‍ തിക്കും തിരക്കും കൂട്ടിയതായും വിമാനത്തിന്റെ ചക്രത്തില്‍ തൂങ്ങി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം സംഭവിക്കുകയും ചെയ്തിരുന്നു.