റഹ്മാനെ പോലൊരു സെലിബ്രറ്റിയുടെ മകൾ യഥാസ്ത്ഥിക വേഷം ധരിക്കുമെന്ന് കരുതിയില്ല എന്നാണ് സോഷ്യൽ മീഡിയയിൽ ഉയർന്ന ആദ്യ വിമർശനം.നിഖാബ് ധരിച്ചാണ് ഖദീജ വേദയിൽ എത്തിയത്. ഉപ്പയും മകളും നൂറ് കണക്കിന് ആളുകളുടെ മുന്നിൽ ചിരിച്ചു പറഞ്ഞും സംവദിച്ചു.
അങ്ങനെ പരിപാടി കഴിഞ്ഞു ആളുകൾ പിരിഞ്ഞു പോയി. പക്ഷെ ചർച്ച അവസാനിച്ചില്ല.റഹ്മാൻ പ്രാകൃതനാണെന്ന് മറ്റു ചിലർ. എ.ആർ റഹ്മാൻ മകളെ മുഖം മറക്കാൻ നിർബന്ധിക്കുന്നതാണെന്നും മകളുടെ സ്വാതന്ത്ര്യം ഇല്ലാതാക്കിയെന്നും ഒരു കൂട്ടം ആരോപിച്ചു.
ചാക്കിൽ പൊതിഞ്ഞു മകളെ പുറത്തിറക്കുന്ന എ.ആർ റഹ്മാൻ എന്നാണ് സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നിന്ന ചർച്ച.പരിഹാസങ്ങളും ആക്ഷേപവും വിമർശനങ്ങളും വാർത്തകളായതോടെ എ.ആർ റഹ്മാൻ ഒരു ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.റഹ്മാന്റെ മക്കളും ഭാര്യയും നിതാ അംബാനിയോടൊപ്പം നിൽക്കുന്ന ഒരു ചിത്രമായിരുന്നു അത്.
ആ ചിത്രത്തിൽ ഭാര്യ സൈറയും മകള്‍ റഹീമയും മുഖം മറച്ചിരുന്നില്ല. അതേസമയം ഖദീജ പർദ്ദ ധരിച്ച് മുഖം മറച്ചാണുള്ളത്.
ഭാര്യ തലയില്‍ തട്ടം ഇട്ടിട്ടുണ്ട്. റഹീമ മുഖം മറയ്ക്കുകയോ തട്ടം ഇടുകയോ ചെയ്തിട്ടില്ല.ഈ ചിത്രത്തിന് താഴെ റഹ്മാൻ ഇങ്ങനെ എഴുതി ” Freedom to choose.” തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം.സമൂഹം പുലർത്തുന്ന മുൻവിധികളെയാണ് റഹ്മാൻ ഒരൊറ്റ ചിത്രം കൊണ്ട് ഇല്ലാതാക്കിയത്.
മനുഷ്യരുടെ സ്വകാര്യതയിലേക്കും വേഷത്തിലും രൂപത്തിലും ഒളിഞ്ഞുനോക്കി സ്വാതന്ത്ര്യം തിരഞ്ഞെടുപ്പ് തുടങ്ങിയ അവകാശങ്ങളിൽ കൈകടത്തുന്ന സെക്യുലറിസ്റ്റുകളെയാണ് എ.ആർ റഹ്മാൻ ഫ്രീഡം എന്താണെന്ന് പഠിപ്പിക്കുന്നത്.