തെന്റ ഓഫിസ് ജീവനക്കാരില്‍ 85 ശതമാനവും വനിതകളാണെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇമാറാത്തി വനിത ദിനത്തിന് മുന്നോടിയായി പുറത്തിറക്കിയ വിഡിയോ സന്ദേശത്തില്‍ അദ്ദേഹം എല്ലാ വനിതകള്‍ക്കും ആശംസ നേര്‍ന്നു.യു.എ.ഇയിലെ സ്ത്രീകള്‍ വിദ്യാഭ്യാസത്തിനും അറിവിനും വേണ്ടി സമര്‍പ്പിതരാണ്. അവര്‍ക്ക് വിശാലവും ശോഭനവുമായ ഭാവി ഉണ്ട്. യു.എ.ഇയിലെ ബിരുദധാരികളില്‍ 70 ശതമാനവും സ്ത്രീകളാണ്. തെന്റ ഓഫിസില്‍ 85 ശതമാനം ജീവനക്കാരും സ്ത്രീകളാണ്. അവരില്‍ ഞങ്ങള്‍ക്ക് വലിയ പ്രതീക്ഷയുണ്ട്. ഈ വനിത ദിനത്തില്‍ യു.എ.ഇയുടെ രാഷ്ട്ര മാതാവ് ശൈഖ ഫാത്തിമ ബിന്ത് മുബാറഖിന് ആശംസ നേരുന്നു. പതിറ്റാണ്ടുകളായി അവര്‍ നടത്തിയ പരിശ്രമത്തിന് ദൈവം തക്കതായ പ്രതിഫലം നല്‍കുകയും സംരക്ഷിക്കുകയും ചെയ്യട്ടെ. ഇമാറാത്തി പെണ്‍കുട്ടികളുടെ നേട്ടങ്ങളെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.നിരവധി സ്ത്രീകളാണ് യു.എ.ഇയില്‍ ഉന്നത നേതൃസ്ഥാനങ്ങള്‍ വഹിക്കുന്നത്. 2015െല കണക്കനുസരിച്ച്, ജനസംഖ്യയുമായി താരതമ്യം ചെയ്യുേമ്ബാള്‍ പൊതുമേഖലയില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ജോലിചെയ്യുന്ന രാജ്യം യു.എ.ഇയാണ്. ഉന്നത സ്ഥാനങ്ങളില്‍ 30 ശതമാനവും വനിതകളാണ്. അറബ് ലോകത്തിെന്റ ആദ്യ ചൊവ്വ ദൗത്യത്തിനും ബറാക്ക ആണവോര്‍ജ നിലയത്തിനും ചുക്കാന്‍ പിടിച്ചത് സ്ത്രീകളാണ്. ഐക്യരാഷ്ട്രസഭയുടെ ലിംഗസമത്വ സൂചികയില്‍ ലോകത്തിലെ ഏറ്റവും മികച്ച 10 രാജ്യങ്ങളുടെ പട്ടികയിലേക്കുള്ള പ്രയാണത്തിലാണ് യു.എ.ഇ. ഫെഡറല്‍ നാഷനല്‍ കൗണ്‍സിലില്‍ 50 ശതമാനവും വനിതകളാണ്. ഒരേ ജോലി ചെയ്യുന്ന സ്ത്രീക്കും പുരുഷനും തുല്യ ശമ്ബളം നല്‍കണമെന്ന ഉത്തരവ് യു.എ.ഇ പുറപ്പെടുവിച്ചിരുന്നു.