ഒല ഇലക്‌ട്രിക് സ്‌കൂട്ടറുകള്‍ ഈ മാസം വിപണിയിലെത്തുമെന്ന് ഒല ഇലക്‌ട്രിക്കിന്റെ സിഇഒ ഭവിഷ് അഗര്‍വാള്‍ ട്വിറ്ററിലൂടെ ഔദ്യോഗിക സ്ഥിരീകരണം നടത്തി

0

സ്‌കൂട്ടറിന്റെ സ്‌പെസിഫിക്കേഷനുകള്‍ സംബന്ധിച്ച വിശദവിവരങ്ങളും ഡെലിവറി തീയതികളും ലോഞ്ച് ഇവന്റില്‍ വെച്ച്‌ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യയുടെ 75-ാമത് സ്വാതന്ത്ര്യദിനമായ 2021 ഓഗസ്റ്റ് 15നാണ് ഒല ഇലക്‌ട്രിക് സ്‌കൂട്ടറുകള്‍ വിപണിയിലെത്തുന്നത്.ഒല സ്‌കൂട്ടറുകള്‍ക്ക് ഉയര്‍ന്ന ആക്‌സിലറേഷന്‍ നിരക്ക് ഉണ്ടാകുമെന്നും ഒലാ ഇലക്‌ട്രിക് അറിയിച്ചു. ഒല സ്‌കൂട്ടറുകള്‍ക്ക് മണിക്കൂറില്‍ 30 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 3.3 സെക്കന്റുകളും 60 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 6.5 സെക്കന്റുകളും മാത്രം മതിയാകും.എറ്റര്‍ഗോ ആപ്പ് സ്‌കൂട്ടറുകളുടേതിന് സമാനമായ ബാറ്ററികള്‍ തന്നെയാണ് ഒലാ സ്‌കൂട്ടറുകള്‍ക്കും ഉണ്ടാവുക. എന്നാല്‍ എറ്റര്‍ഗോയില്‍ നിന്ന് വ്യത്യസ്തമായി ഒല സ്‌കൂട്ടറിലെ ബാറ്ററികള്‍ സ്ഥിരമായിരിക്കും. അവ എടുത്തു മാറ്റാന്‍ കഴിയുന്നവ ആയിരിക്കില്ല. ഒലാ എസ് വണ്‍ പ്രോ എന്ന പേരില്‍ പുറത്തിറങ്ങും എന്ന് കരുതപ്പെടുന്ന മോഡലില്‍ 3.6 കിലോവാട്ട് അവര്‍ ശേഷിയുള്ള ബാറ്ററിയാണ് പ്രതീക്ഷിക്കപ്പെടുന്നത്.ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ ഏതാണ്ട് 150 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ ഒല സ്‌കൂട്ടറുകള്‍ക്ക് കഴിയുമെന്ന് കരുതപ്പെടുന്നു. ദൂരപരിധിയും ബാറ്ററി ശേഷിയും കുറവുള്ള ഒരു മോഡല്‍ കൂടി ഒല വിപണിയിലെത്തിക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. കുറഞ്ഞ ചെലവില്‍ ഇലക്‌ട്രിക് സ്‌കൂട്ടറുകള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യം വെച്ചാകും ഓലയുടെ പുതിയ നീക്കം.80,000-ത്തിനും ഒരു ലക്ഷത്തിനും ഇടയിലായിരിക്കും ഒല ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ വില. 400ലധികം നഗരങ്ങളിലേക്ക് ചാര്‍ജിങ് സ്റ്റേഷനുകള്‍ വ്യാപിപ്പിക്കാനാണ് ഒല ഇലക്‌ട്രിക്കിന്റെ ലക്ഷ്യം.

You might also like

Leave A Reply

Your email address will not be published.