സൂര്യ അഭിനയിച്ച അയൻ എന്ന ചിത്രത്തിലെ നൃത്തരംഗം അനുകരിച്ച് നൃത്തം ചെയ്ത് ഏറെ പ്രശംസകൾ നേടിയ ചെങ്കൽ ചൂളയിലെ 12 കലാകാരൻമാർക്ക് സ്നേഹാദരവ് നൽകുന്നു.

ഓഗസ്റ്റ് ഏഴ് വൈകുന്നേരം 5 മണിക്ക് തൈക്കാട് ഭാരത് ഭവൻ തിരുമുറ്റത്ത് നടക്കുന്ന ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉപഹാരവും, വി.കെ. പ്രശാന്ത് എം.എൽ.എ. പ്രശസ്തിപത്രവും , പ്രേം നസീറിന്റെ മകൻ ഷാനവാസ് പൊന്നാടയും ചാർത്തും. ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ അദ്ധ്യക്ഷത വഹിക്കും. സമിതി പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ, സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ, കൗൺസിലർ സി.ഹരികുമാർ, റോബിൻ സേവ്യർ , ജമീൽ യൂസഫ് , ഡോ: വാഴമുട്ടം ചന്ദ്രബാബു, സി.ബി. ബാലചന്ദ്രൻ, ഗോപൻ ശാസ്തമംഗലം എന്നിവർ പങ്കെടുക്കും. വൈറലായ നൃത്തം കലാകാരൻമാർ വേദിയിൽ അവതരിപ്പിക്കും. പ്രേംനസീർ സുഹൃത് സമിതി, ഭാരത് ഭവൻ ചേർന്നാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.