ഈ വര്‍ഷവും ആചാരപരമായ രീതിയില്‍ ജില്ലാ കലക്ടറുടെ ഉത്തരവനുസരിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം ചതയനാളായ 23ന് ഉച്ചക്ക് 2ന് പമ്ബയാറ്റില്‍ ചെങ്ങന്നൂര്‍ മുണ്ടന്‍ങ്കാവ് ഇറപ്പുഴ നെട്ടയത്തില്‍ നടക്കും.20ന് നീരണിയുന്ന മുണ്ടന്‍ങ്കാവ് പള്ളിയോടത്തെ മാത്രം പങ്കെടുപ്പിച്ച് ചടങ്ങ് മാത്രമായി ജലോത്സവം നടക്കുമ്ബോള്‍ സ്ഥിരമായി ചതയം ജലോത്സവത്തില്‍ പങ്കെടുക്കുന്ന പള്ളിയോടക്കരകളില്‍ നിന്നും ഓരോ പ്രതിനിധികളെ പങ്കെടുപ്പിക്കും.പള്ളിയോടത്തില്‍ കയറുവാന്‍ താല്‍പര്യം ഉള്ളവര്‍ 18നു മുന്‍പ് മുണ്ടന്‍കാവ് കരയോഗത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഇതുമായി എല്ലാ കരക്കാരും സഹകരിക്കണമെന്ന് ചെങ്ങന്നൂര്‍ ചതയം ജലോത്സവ സാംസ്കാരിക സമിതിക്ക് വേണ്ടി ജനറല്‍ സെക്രട്ടറി കെ.ആര്‍. പ്രഭാകരന്‍ നായര്‍ ബോധിനി അഭ്യര്‍ഥിച്ചു.