ടൂറിസം മന്ത്രിയും വയനാട്​ കലക്​ടറും അറിയാന്‍…ഇവിടെ കുറേ പച്ച മനുഷ്യര്‍ ജീവിക്കുന്നുണ്ട്​

0

രാജ്യത്തും സംസ്​ഥാനത്തും കോവിഡ്​ അതിദ്രുതം വ്യാപിക്കുന്ന ജില്ല. എന്നാല്‍, അധികൃതര്‍ക്ക്​ അങ്ങനെയൊരു ആധി​േയയില്ല. ഇവിടെ കോവിഡ്​ വ്യാപനം ഭീതിദമാംവിധം കുതിച്ചുയരു​േമ്ബാഴും അവര്‍ക്ക്​ പരി​ഭ്രാന്തിയോ ആശങ്കയോ തരിമ്ബുമില്ല. ഈ മണ്ണില്‍ ജീവിക്കുന്ന പരശ്ശതം പാവങ്ങളെക്കുറിച്ചോ രോഗം ഈ നാടിനെ അ​ത്രമേല്‍ കടന്നാക്രമിക്കുന്നതിനെക്കുറിച്ചോ ചിന്തിച്ച്‌​ സമയം കളയാന്‍ അവര്‍ക്ക്​ നേരമില്ല. പകരം ഈ നാടി​െന്‍റ മുഴുവന്‍ വാതിലുകളും മലര്‍ക്കെ തുറന്നിട്ട്​ രോഗാതുര കാലത്ത്​ സഞ്ചാരികളെ മാടിവിളിക്കുന്ന തിരക്കിലാണവര്‍. നിയന്ത്രണങ്ങള്‍ അതീവ കര്‍ശനമാക്കേണ്ട സമയത്ത്​ ടൂറിസം വകുപ്പും ജില്ല ഭരണകൂടവും, അവശേഷിക്കുന്ന സഞ്ചാരകേന്ദ്രങ്ങള്‍ കൂടി സന്ദര്‍ശകര്‍ക്കായി തുറന്നിട്ട്​ പണം വാരാനുള്ള തന്ത്രങ്ങളിലാണ്​.കേരളത്തിലെ ഏഴു ജില്ലകളില്‍ കോവിഡ് വ്യാപനം കൂടുതലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജൂലൈ അവസാന വാരം കര്‍ശന മുന്നറിയിപ്പ്​ നല്‍കിയിരുന്നു. കോട്ടയം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, തൃശൂര്‍, മലപ്പുറം, വയനാട് എന്നിവയായിരുന്നു ആ ജില്ലകള്‍.

അന്ന്​ ടെസ്​റ്റ്​ പൊസിറ്റിവിറ്റി റേറ്റ്​ പത്തിനു മുകളിലു​ണ്ടായിരുന്ന ജില്ലകളാണിവ. ഈ ജില്ലകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന്​ കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ കേരളത്തെ അറിയിച്ചിട്ടും വയനാട്ടില്‍ ഒരുവിധ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്താന്‍ അധികൃതര്‍ തയാറായില്ല. ഇപ്പോള്‍ സംസ്​ഥാനത്തു മാത്രമല്ല, രാജ്യത്തുതന്നെ ഏറ്റവും ഉയര്‍ന്ന ടെസ്​റ്റ്​ പോസിറ്റിവിറ്റിയുള്ള ജില്ലകളില്‍ ഒന്നാണ്​ വയനാട്​. കഴിഞ്ഞ ഒരാഴ്​ചക്കിടെ അഞ്ചു ദിവസങ്ങളില്‍ 20ന്​ മുകളിലാണ്​ ടി.പി.ആര്‍. ആഗസ്​റ്റ്​ 19 ന്​ 20.35, 21ന്​​ 22.29, 23ന്​​ 24.15, 24ന്​ 24.1, 25ന്​ 22.9 എന്നിങ്ങനെയാണ്​ വയനാട്ടിലെ ടി.പി.ആര്‍ നിരക്ക്​.ഇത്രമാത്രം ഗുരുതരമായി രോഗം പടര്‍ന്നുപിടിക്കുന്നതിനിടയിലും അടഞ്ഞുകിടക്കുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറന്നുനല്‍കാനായിരുന്നു അധികൃതര്‍ക്ക്​ തിടുക്കം. രോഗം പടരുന്നതിനിടയിലാണ്​ ഇന്നലെ മുതല്‍ സൂചിപ്പാറയിലേക്ക്​ പ്രവേശനം അനുവദിച്ചത്​. ചെ​മ്ബ്ര പീക്ക്​ ഉള്‍പ്പെടെ ജില്ലയിലെ മിക്ക ടൂറിസ്​റ്റ്​ കേന്ദ്രങ്ങളും തുറന്നുകഴിഞ്ഞു. ജില്ലയിലെ രോഗവ്യാപനം കോവിഡ്​ കാലത്തെ ഏറ്റവുമയര്‍ന്ന ഘട്ടത്തിലെത്തിയ കഴിഞ്ഞ അഞ്ചു ദിവസങ്ങളില്‍ പതിനായിരക്കണക്കിന്​ സന്ദര്‍ശകരാണ്​ ചുരം കയറിയെത്തിയത്​. അരലക്ഷത്തോളം പേര്‍ ജില്ലയിലെ ടൂറിസ്​റ്റ്​ കേ​ന്ദ്രങ്ങളില്‍ ടിക്കറ്റെടുത്ത്​ സന്ദര്‍ശനത്തിനെത്തി. ഇതിനിടെ, ടി.പി.ആര്‍ ഉയര്‍ന്നു നില്‍ക്കുന്ന വയനാടിനെ കണ്ടില്ലെന്ന്​ നടിച്ച്‌​ രോഗികളുടെ എണ്ണത്തില്‍ കൂടുതലുള്ള അഞ്ചു ജില്ലകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള തീരുമാനമാണ്​ കഴിഞ്ഞ ദിവസം സര്‍ക്കാറി​െന്‍റ ഭാഗത്തുനിന്നുണ്ടായത്​.സംസ്​ഥാന ടൂറിസം വകുപ്പി​െന്‍റ താല്‍പര്യം മുന്‍നിര്‍ത്തിയാണ് ജില്ലയില്‍​ നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തിയുള്ള​ നീക്കങ്ങള്‍. കേന്ദ്ര മുന്നറിയിപ്പി​െന്‍റ കൂടി പശ്ചാത്തലത്തില്‍ മുമ്ബ്​ വാരാന്ത്യ ലോക്​ഡൗണ്‍ ദിനങ്ങളില്‍ ജില്ലയിലേക്കുള്ള പ്രവേശന കവാടത്തില്‍ പൊലീസും ജില്ല അധികൃതരും നിയന്ത്രണം കര്‍ക്കശമാക്കിയപ്പോള്‍ അതിനെ ദുര്‍ബലപ്പെടു​ത്തി മന്ത്രിതല ഇടപെടലുണ്ടായി.

എന്നാല്‍, ടൂറിസം മ​​ന്ത്രിയുടെ സ്വന്തം മണ്ഡലത്തിലും ജില്ലയിലുമുള്ള ബീച്ചുക​െളാക്കെ കോവിഡിനെ മുന്‍നിര്‍ത്തി അടഞ്ഞുകിടക്കുകയാണെന്നതാണ്​ വിരോധാഭാസം. കോഴിക്കോട്​ ജില്ലയിലെ ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക്​ വയനാട്ടിലേതിനേക്കാള്‍ ഏറെ കുറവായിട്ടും വിശാലമായ ബീച്ചുകളടക്കം അടച്ചിട്ട്​ കാണിക്കുന്ന ജാഗ്രത, ആദിവാസികളും തോട്ടംതൊഴ​ിലാളികളും ചെറുകിട കര്‍ഷകരുമടക്കം പാവപ്പെട്ട ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന വയനാടി​െന്‍റ കാര്യത്തില്‍ ഒട്ടുമില്ലെന്നത് കടുത്ത​ വിമര്‍ശന​ത്തിന്​ ഇടയാക്കുകയാണ്​.

പുര കത്തു​േമ്ബാള്‍ തിരക്കിട്ട്​ വാഴ വെട്ടുന്ന ഈ പ്രവണതക്കെതിരെ ജില്ലയില്‍ കടുത്ത അമര്‍ഷം ഉയര്‍ന്നുകഴിഞ്ഞു. നേരത്തേ, കോവിഡ്​ മഹാമാരിയുടെ തുടക്കത്തില്‍ ഫലപ്രദമായ നിയന്ത്രണങ്ങളിലൂടെ ജില്ലയില്‍ രോഗം വ്യാപിക്കുന്നത്​ ചെറുക്കാന്‍ മുന്നണിയില്‍നിന്ന കലക്​ടറെ പോലും നോക്കുകുത്തിയാക്കിയാണ്​ ഇതരജില്ലകളില്‍നിന്നുള്ള ചില ലോബികള്‍ക്കുവേണ്ടി വയനാട്ടില്‍ നിയന്ത്രണങ്ങളൊന്നുമേര്‍പ്പെടുത്താതെ ഉന്നത അധികൃതര്‍ ഇറങ്ങിക്കളിക്കുന്നത്​. നിലവില്‍ അനുവര്‍ത്തിച്ചുവരുന്ന ടൂറിസം മാതൃക കൊണ്ട്​ വയനാടിന് ഗ​ുണത്തേക്കാളേറെ ​ദോഷമാണുള്ളതെന്ന്​ പൊതുജനം അഭിപ്രായപ്പെടുന്നതിനിടയിലാണ്​ വയനാടന്‍ ജനതയുടെ ജീവനുനേരെ മഹാമാരി ഭീഷണി ഉയര്‍ത്തു​േമ്ബാഴും പണത്തില്‍മാത്രം കണ്ണുനട്ടുന്ന അധികൃതരുടെ ‘ഉല്ലാസ താല്‍പര്യങ്ങള്‍’.

You might also like
Leave A Reply

Your email address will not be published.