ടോക്യോ ഒളിമ്ബിക്​സില്‍ ഖത്തറിനായി രണ്ടാം സ്വര്‍ണം നേടിയ ഹൈജംപ്​ താരം മുഅതസ്​ ബര്‍ഷിമിന്​ അമീര്‍ ശൈഖ്​ തമീം ബിന്‍ ഹമദ്​ ആല്‍ഥാനിയുടെ അഭിനന്ദനം

0

ട്വിറ്റര്‍ സന്ദേശത്തില്‍ നമ്മുടെ ഹീറോക്ക്​ അഭിനന്ദനങ്ങള്‍ എന്ന്​ പറഞ്ഞായിരുന്നു​ അമീറി​െന്‍റ അഭിനന്ദനം. സ്​ഥിരോത്സാഹത്തിനും കഠിനാധ്വാനത്തിനും രാജ്യത്തെ യുവതലമുറക്ക്​ മാതൃകയാണ്​ ബര്‍ഷിമെന്നും അമീര്‍ പറഞ്ഞു. ദോ​ഹ​യി​ല്‍ ഒ​രു സു​ഡാ​നി കു​ടും​ബ​ത്തി​ല്‍ 1991 ജൂ​ണ്‍ 24നാ​ണ്​ ബ​ര്‍​ഷിം ജ​നി​ക്കു​ന്ന​ത്.ഞായറാഴ്ചയായിരുന്നു ഗ്ലാമര്‍ ഇനമായ ഹൈജംപില്‍ ​െമTamim bin Hamad Al Thaniഡല്‍ ജേതാക്കളെ കണ്ടെത്താനുള്ള ഫൈനല്‍ പോരാട്ടം. ആദ്യ ചാട്ടങ്ങളില്‍ തന്നെ ലക്ഷ്യം നേടി ബര്‍ശിമും ഇറ്റലിയുടെ ടംബേരിയും 2.37 മീറ്റര്‍ ദൂരം പൂര്‍ത്തിയാക്കുകയായിരുന്നു. 2.39 ചാടിക്കടക്കാനായിരുന്നു അതുകഴിഞ്ഞ്​ ഇരുവരുടെയും ശ്രമം. പക്ഷേ, പരാജയപ്പെട്ടു. ഇനി ഒറ്റത്തവണ കൂടി ചാടി വിജയിയെ തീരുമാനിക്കാമെന്ന്​​ റഫറി വന്ന്​ പറയുകയായിരുന്നു. ഇരുവരെയും വിളിച്ച്‌​ ചാട്ടത്തിനൊരുങ്ങാന്‍ പറഞ്ഞ അദ്ദേഹത്തോട്​​ ബര്‍ശിമിന്‍റെ ചോദ്യം- ”ആ സ്വര്‍ണം ഞങ്ങള്‍ രണ്ടുപേര്‍ക്കിടയില്‍ പങ്കിട്ടുകൂടെ?’ ത ീര്‍ച്ചയായുമെന്നായിരുന്നു മറുപടി.പിന്നെ മൈതാനം സാക്ഷിയായത്​ ഹൃദയഹാരിയായ മുഹൂര്‍ത്തങ്ങള്‍ക്കായിരുന്നു. കാലില്‍ ഉടക്കിയ പഴയ വേദന മറന്ന ടംബേരി തനിക്ക്​ സ്വര്‍ണം സമ്മാനിച്ച ബര്‍ശിമിനൊപ്പം ആഹ്ലാദ നൃത്തം ചവിട്ടി. ഇരുവരും മൈതാനം വലംവെച്ചു.

You might also like
Leave A Reply

Your email address will not be published.