കണ്ണഞ്ചിപ്പിക്കുന്ന പ്രകാശ രശ്മികൾ. പ്രത്യേകം ഒരുക്കിയ വേദി. വിശിഷ്ടാതിഥികൾ ഉൾപ്പെടെ നിരവധി പേർ. വൈറലായ നൃത്ത ചുവടുകൾ വെച്ച് ചെങ്കൽ ചൂളയിലെ 12 കലാകാരൻമാർ മാസ് മാരിക ത സൃഷ്ടിച്ചു. അതോടെ അവർക്ക് മുന്നിൽ പ്രശംസകളും വാഗ്ദാനങ്ങളും. പ്രേം നസീർ സുഹൃത് സമിതിയും ഭാരത് ഭവനും ചേർന്ന് ശനിയാഴ്ച ഭാരത് ഭവനിൽ ഒരുക്കിയ ചെങ്കൽ ചൂളയിലെ കലാകാരൻമാർക്കുള്ള സ്നേഹാദരവ് ചടങ്ങിലായിരുന്നു നൃത്ത വിസ്മയം നടന്നത്. ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉപഹാരങ്ങളും , വി.കെ. പ്രശാന്ത് എം.എൽ .എ.പ്രശസ്തി പത്രങ്ങളും സമർപ്പിച്ചു. പ്രേം നസീറിന്റെ മകൻ ഷാനവാസ് പൊന്നാട ചാർത്തി. വാർഡ് കൗൺസിലർ സി. ഹരികുമാർ, ഭാരത് ഭവൻ എക്സി. മെമ്പർ റോബിൻ സേവ്യർ , സബീർ തിരുമല, ജമീൽ യൂ സഫ്,സുഹൃത് സമിതി ഭാരവാഹികളായ തെക്കൻ സ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ, വാഴമുട്ടം ചന്ദ്രബാബു, ബാലചന്ദ്രൻ എന്നിവർ സംബന്ധിച്ചു.