താലിബാന്‍ ഭരണം പിടിച്ചതോടെ രാജ്യം വിട്ട അഫ്​ഗാന്‍ പൗരന്മാര്‍ക്ക്​ തണലൊരുക്കി യു.എ.ഇ

0

8500 വിദേശികളും 30,000ത്തോളം അഫ്​ഗാന്‍ പൗരന്മാരും ഉള്‍പ്പെടെ 39,827 പേര്‍ക്കാണ്​ യു.എ.ഇ അഭയമൊരുക്കിയത്​. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ്​ മുഹമ്മദ്​ ബിന്‍ സായിദ്​ ആല്‍ നഹ്​യാ​െന്‍റ നിര്‍ദേശപ്രകാരമാണ്​ ഇവരെ യു.എ.ഇയില്‍ എത്തിച്ചത്​. യു.എ.ഇയുടെ വിമാനങ്ങളിലും സൈനിക വിമാനങ്ങളിലുമായിരുന്നു ഇവരെ എത്തിച്ചത്​. കുട്ടികള്‍ക്കും സ്​ത്രീകള്‍ക്കുമാണ്​ കൂടുതല്‍ പരിഗണന നല്‍കിയതെന്നും ദുരിതകാലത്ത്​ അഫ്​ഗാ​നിസ്​​താനോ​െടാപ്പം നിലനില്‍ക്കുമെന്നും മുന്‍ വിദേശകാര്യ സഹമന്ത്രി അന്‍വര്‍ ഗര്‍ഗാഷ്​ പറഞ്ഞു.മാനുഷിക പരിഗണന നല്‍കിയാണ്​ ഇവരെ എത്തിച്ചത്​. ​ഇവരില്‍ ചികിത്സ ആവശ്യമുള്ളവര്‍ക്ക്​ ചികിത്സ നല്‍കുന്നുണ്ട്​. കോവിഡ്​ ബാധിതരെ പ്രത്യേക മുറികളിലേക്ക്​ മാറ്റി. കൈയും കാലും ഒടിഞ്ഞവര്‍ക്ക്​ ചികിത്സ നല്‍കുന്നുണ്ട്​. അബൂദബി ഹ്യൂമാനിറ്റേറിയന്‍ സിറ്റിയിലാണ്​ കൂടുതല്‍ പേരെയും താമസിപ്പിച്ചിരിക്കുന്നത്​. അഫ്​ഗാന്‍ പൗരന്‍മാര്‍ക്ക്​ ദീര്‍ഘകാലത്തേക്ക്​ ഇവിടെ തങ്ങാനുള്ള അനുമതിയും താമസവും യു.എ.ഇ വാഗ്​ദാനം ചെയ്​തിട്ടുണ്ട്​.യു.എസ്​, യു.കെ, ന്യൂസിലന്‍ഡ്​ തുടങ്ങിയ രാജ്യങ്ങളിലുള്ള 8500 പേരെ നേരത്തേ ഇവിടെ എത്തിച്ചിരുന്നു. ഇവര്‍ വൈകാതെ സ്വന്തം നാട്ടിലേക്ക്​ മടങ്ങും. 30 ശതമാനവും കുട്ടികളാണ്​. 30 ശതമാനം പുരുഷന്‍മാരും ബാക്കി സ്​ത്രീകളും ഉള്‍ െപ്പടുന്നു. ഉയര്‍ന്ന നിലവാരത്തിലുള്ള ഭക്ഷണം, താമസം, ആരോഗ്യപരിരക്ഷ എന്നിവയാണ്​ ഇവിടെ ഒരുക്കിയിരിക്കുന്നത്​. ഗര്‍ഭിണികള്‍ക്കും ചികിത്സ ആവശ്യമുള്ളവര്‍ക്കും പ്രത്യേക പരിഗണന നല്‍കുന്നുണ്ട്​. രണ്ടു​ പതിറ്റാണ്ടായി അഫ്​ഗാനിസ്​താനിലേക്ക്​ നിരവധി സഹായങ്ങളാണ്​ യു.എ.ഇ എത്തിക്കുന്നത്​. റെഡ്​ ക്രസന്‍റി​െന്‍റ നേതൃത്വത്തില്‍ ഭക്ഷണം എത്തിച്ചും മറ്റു സഹായങ്ങള്‍ ചെയ്​തും ദുരിതമേഖലയില്‍ യു.എ.ഇ കൈത്താങ്ങായിരുന്നു.

You might also like

Leave A Reply

Your email address will not be published.