പൃഥ്വിരാജ് സുകുമാരന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മലയാളം ത്രില്ലര്‍ കുരുതിയിലെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു
അനിഷ് പല്യാല്‍ രചിച്ച് മനു വാര്യര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷന്റെ ബാനറില്‍ സുപ്രിയ മേനോന്‍ ആണ് നിര്‍മ്മിക്കുന്നത്.റോഷന്‍ മാത്യു, ശിന്ദ്ര, ഷൈന്‍ ടോം ചാക്കോ, മുരളി ഗോപി, മാമുക്കോയ, മണികണ്ഠന്‍ രാജന്‍, നെല്‍സണ്‍, സാഗര്‍ സൂര്യ, നവാസ് വള്ളിക്കുന്ന് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. നേരിട്ട് ഒടിടി റിലീസ് ആയി എത്തുന്ന ചിത്രം ഓണം റിലീസ് ആയി ആമസോണ്‍ പ്രൈമില്‍ ഓഗസ്റ്റ് 11 ന് റിലീസ് ചെയ്യും.