ബാഴ്സയ്ക്ക് ലാ ലീഗയില്‍ ജയത്തുടക്കം

0

ലാ ലീഗയില്‍ സീസണിലെ ആദ്യ മത്സരത്തില്‍ റയല്‍ സോസിഡാഡിനെ ബാഴ്സ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പിച്ചു. ബാഴ്സയ്ക്കായി മാര്‍ട്ടിന്‍ ബ്രാത്ത്വെയ്റ്റ് ഇരട്ട ഗോള്‍ നേടി.സ്വന്തം തട്ടകത്തില്‍ ആധികാരിക തുടക്കമാണ് ബാഴ്സലോണ നേടിയത്. 19-ാം മിനുറ്റില്‍ ജെറാഡ് പിക്വേ ഹെഡറിലൂടെ ബാഴ്സയുടെ അക്കൗണ്ട് തുറന്നു. പിന്നാലെ 45+2, 59 മിനുറ്റുകളില്‍ ബ്രാത്ത്വെയ്റ്റ് ഇരട്ട ഗോളുമായി മൂന്ന് ഗോള്‍ ലീഡ് സമ്മാനിച്ചു. കളിയവസാനിക്കാന്‍ മിനുറ്റുകള്‍ ശേഷിക്കേ ഇഞ്ചുറിടൈമില്‍ സെര്‍ജിയോ റോബര്‍ട്ടോ(90+1) ബാഴ്സയുടെ പട്ടിക പൂര്‍ത്തിയാക്കി. അതേസമയം 82, 85 മിനുറ്റുകളിലായിരുന്നു സോഡിഡാഡിന്റെ മറുപടി ഗോളുകള്‍.

You might also like

Leave A Reply

Your email address will not be published.