തിരുവനന്തപുരം ജില്ലയിൽ സിക്കാ വൈറസ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ഭാരതീയം ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ പൂജപ്പുര നൃത്താലയ ആശുപത്രിയിൽ ആൻ്റി-സിക്കാ വൈറസ് ക്യാമ്പയിൻ സംഘടിപ്പിച്ചു.

തിരുവനന്തപുരം ജില്ലയിലെ ഏഴ് ആശുപത്രികളിൽ നടത്തുന്ന ശുചീകരണ പ്രവർത്തനങ്ങളുടെ ജില്ലാതല ഉത്ഘാടനം പ്രമുഖ ആർക്കിടെക്ക് പത്മശ്രീ.ശങ്കർ നിർവഹിച്ചു.
ഭാരതീയം ട്രസ്റ്റ് ചെയർമാൻ ശ്രീ. കരമന ജയൻ അദ്ധ്യക്ഷനായിരുന്ന പരിപാടിയിൽ ആൻ്റി സിക്കാ വൈറസ് ക്യാമ്പയിനിൻ്റെ ലോഗോ വാർഡ് കൗൺസിലർ വി.വി.രാജേഷ് പ്രകാശനം ചെയ്തു. ഭാരതീയം ട്രസ്റ്റ് പ്രധിരോധ പ്രവർത്തനങ്ങൾക്കായി നൽകിയ വസ്തുക്കൾ ആശുപത്രി സൂപ്രണ്ട് ഡോ.അനിൽകുമാർ ഏറ്റുവാങ്ങി.

തുടർന്ന് ഭാരതീയം ട്രസ്റ്റ് വോളണ്ടിയർമാർ ആശുപത്രി പരിസരവും കെട്ടിടങ്ങളും ഫോഗിങ്ങും സാനിട്ടൈസിങ്ങും ചെയ്തു അണുവിമുക്തമാക്കി.
വരും ദിവസങ്ങളിൽ കൂടുതൽ ആശുപത്രികളിലേക്ക് പ്രധിരോധ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുമെന്ന് ട്രസ്റ്റ് ചെയർമാൻ ശ്രീ. കരമന ജയൻ അറിയിച്ചു.




