
ഡിഫറെൻറലി ഏബിൾഡ് എംപ്ലോയീസ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിർധനരായ ഭിന്നശേഷികാർക്ക് 11.08.2021 ബുധനാഴ്ച രാവിലെ 8.30 ന്
എം. എൽ.എ ഹോസ്റ്റലിൽ ഓണകിറ്റ് വിതരണവും ഓണപുടവ വിതരണവും സoഘടനയുടെ രക്ഷാധികാരിയും മുൻമന്ത്രിയുമായ ശ്രീ. രാമചന്ദ്രൻ കടന്നപള്ളി എം. എൽ. എ ഉദ്ഘാടനം നിർവഹിച്ചു.

കണ്ണൂർ അഴിക്കോട് എം. എൽ. എ KV സുമേഷ്, ഡി. എ. ഇ. എ സoസ്ഥാന പ്രസിഡന്റ് ശ്രീ. ജോബി എ. എസ് മുഖ്യസാന്നിധ്യം അറിയിച്ചു.
ഡി. എ. ഇ. എ ജില്ലാ പ്രസിഡന്റ് ശ്രീമതി ലതാകുമാരി. ബി അദ്യക്ഷത വഹിച്ചു.

ഡി. എ. ഇ. എ സംസ്ഥാന ഐ. റ്റീ സെൽ കൺവീനർ ശ്രീ. പുഷ്പകുമാർ ആർ പൈ, സംസ്ഥാന കമ്മിറ്റി അoഗo ശ്രീമതി ഉദയശ്രീ, എസ്. എൽ, ജില്ലാ ഭാരവാഹികളായ ശ്രീ. സുശീലൻ, ശ്രീ. രമണൻ, തിരുവനന്തപുരം താലുക്ക് പ്രസിഡന്റ് ശ്രീ. ഉണ്ണികുട്ടൻ താലൂക്ക് സെക്രട്ടറി ശ്രീമതി. ഉമ ആർ. നായർ പങ്കെടുത്തു.


