യു.എ.ഇയില്‍ മൂന്ന് മുതല്‍ 17 വരെ വയസുള്ള കുട്ടികള്‍ക്ക് സിനോഫാം വാക്സിന് നല്കാന് ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അനുമതി നല്കി
രണ്ട് മാസമായി നടന്ന പരീക്ഷണങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും ശേഷമാണ് അനുമതി നല്‍കിയിരിക്കുന്നത്.ജൂണിലാണ് കുട്ടികള്‍ക്ക് നല്‍കുന്നതിനെ കുറിച്ച് പഠനം തുടങ്ങിയത്. 900ഒാളം കുട്ടികള്‍ ഇതില്‍ പങ്കാളികളായി. രക്ഷിതാക്കളുടെ സമ്മതത്തോടെയായിരുന്നു കുട്ടികളില്‍ പഠനം നടത്തിയത്. വാക്സിന് നല്കിയ ശേഷം കുട്ടികളെ നിരീക്ഷിച്ച് വരുകയായിരുന്നു. ഇത് വിജയകരമാണെന്ന് കണ്ടെത്തിയതോടെയാണ് വാക്സിെന്റ അടിയന്തര ഉപയോഗത്തിന് മന്ത്രാലയം അനുമതി നല്‍കിയത്.കുട്ടികള്‍ക്ക് വാക്സിന് നല്‍കുന്നതിനെകുറിച്ച് പഠനം നടത്തിയ മിഡില്‍ ഇൗസ്റ്റ്^ േനാര്‍ത്ത് ആഫ്രിക്ക മേഖലയിലെ ആദ്യ രാജ്യമാണ് യു.എ.ഇ. യു.എസ്, യു.കെ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളും സമാന പഠനം നടത്തുന്നുണ്ട്.