രാജസ്ഥാനിലെ ജയ്പൂര്‍ ജില്ലയില്‍ ബ്ലൂടൂത്ത് ഹെഡ്ഫോണ്‍ ഉപകരണം പൊട്ടിത്തെറിച്ച് 15 വയസ്സുകാരന്‍ മരിച്ചു
കുട്ടി ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.ജയ്പൂരിലെ ചോമു പ്രദേശത്തെ ഉദൈപുരിയ ഗ്രാമത്തിലെ താമസക്കാരനായ രാകേഷ് തന്റെ ബ്ലൂടൂത്ത് ഇയര്‍ഫോള്‍ ഉപയോഗിച്ച് ഫോണില്‍ ആരോടോ സംസാരിക്കുകയായിരുന്നു, ഉപകരണം പെട്ടെന്ന് പൊട്ടിത്തെറിച്ചു.രാകേഷിനെ ഉടന്‍ തന്നെ സിദ്ധിവിനായക് ആശുപത്രിയില്‍ എത്തിച്ചു, അവിടെ ചികിത്സയ്ക്കിടെ മരിച്ചു, ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു.ഹൃദയാഘാതം മൂലമാണ് യുവാവ് മരിച്ചത്.’ ‘ഒരുപക്ഷേ, രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു കേസ് . ഡോ. എല്‍.എന്‍. റുന്‍ഡ്ല പറഞ്ഞു.സ്ഫോടനത്തില്‍ യുവാവിന്റെ രണ്ട് ചെവികള്‍ക്കും പരിക്കേറ്റിരുന്നു.