രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഉത്സവാഘോഷങ്ങള്‍ക്ക് വന്‍ ഓഫറുകളുമായി വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി
സാന്‍ട്രോ, ഓറ, ഗ്രാന്റ് ഐ10 നിയോസ്, ഐ20 പ്രീമിയം ഹാച്ച്‌ബാക്ക് തുടങ്ങിയ ചെറു വാഹനങ്ങള്‍ക്ക് 50,000 രൂപ വരെയാണ് ഇളവ് നല്‍കുന്നത്. ആഗസ്റ്റ് 31വരെ ഈ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുമെന്നാണ് ഹ്യുണ്ടായി ഇന്ത്യ അറിയിച്ചിട്ടുള്ളത്. ഡീലര്‍ഷിപ്പുകള്‍ക്ക് അനുസരിച്ച് ഓഫറുകളില്‍ ചെറിയ മാറ്റങ്ങളും പ്രതീക്ഷിക്കാവുന്നതാണ്.
ഹ്യുണ്ടായിയുടെ എന്‍ട്രി ലെവല്‍ വാഹനമായ സാന്‍ട്രോയിക്ക് 40,000 രൂപയുടെ ആനുകൂല്യം പ്രഖ്യാപിച്ചിട്ടുണ്ട്.25,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ട്, 10,000 രൂപയുടെ എക്സ്ചേഞ്ച് ബോണസ്, 5000 രൂപയുടെ കോര്‍പറേറ്റ് ഓഫര്‍ എന്നിങ്ങനെയാണ് സാന്‍ട്രോയുടെ ഓഫര്‍. ഗ്രാന്റ് ഐ10 നിയോസിനും 40000 രൂപയുടെ ഇളവാണുള്ളത്. 30,000 ക്യാഷ് ഡിസ്കൗണ്ടും 10,000 എക്സ്ചേഞ്ച് ബോണസും ഉള്‍പ്പെടെയാണിത്. കോംപാക്‌ട് സെഡാന്‍ മോഡലായ ഓറയ്ക്ക് 35,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ടും 10,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും 5000 രൂപയുടെ കോര്‍പറേറ്റ് ഓഫറും ഉള്‍പ്പെടെ 50,000 രൂപയാണ് ഇളവ് നല്‍കുന്നത്. ഐ20ക്ക് ആവട്ടെ 25,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ടും, 10,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും 5000 കോര്‍പറേറ്റ് ഓഫറുമാണുള്ളത്.