ലാലിഗയിലെ തന്‍റെ എതിരാളിയായിരുന്ന സെര്‍ജിയോ റാമോസ് അടക്കമുള്ള താരങ്ങള്‍ക്കൊപ്പം മെസ്സി വ്യാഴാഴ്ച പരിശീലനം നടത്തി. പി.എസ്.ജി താരങ്ങള്‍ക്കൊപ്പം താരം ഡ്രസിങ് റൂമിലെത്തുന്നതിന്‍റെയും പരിശീലിക്കുന്നതിന്‍റെയും വിഡിയോ ക്ലബ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ബദ്ധശത്രുക്കളായിരുന്ന മെസ്സിയെ കെട്ടിപ്പിടിച്ചാണ് റാമോസ് സ്വാഗതം ചെയ്യുന്നത്. ഇരുവരും കുശലം പറയുന്നതും വിഡിയോയില്‍ കാണാം.
https://www.instagram.com/p/CSerg0koj68/?utm_source=ig_embed&utm_campaign=embed_video_watch_again
ലാലിഗയുടെ സാമ്ബത്തിക നിയന്ത്രണങ്ങളെ തുടര്‍ന്നാണ് കുട്ടിക്കാലം തൊട്ട് പന്തു തട്ടുന്ന ബാഴ്സ വിടാന്‍ മെസ്സി നിര്‍ബന്ധിതനായത്. ശേഷം ബാഴ്സയിലെ പഴയ കൂട്ടുകാരന്‍ നെയ്മറടക്കമുള്ളവര്‍ അണിനിരക്കുന്ന പി.എസ്.ജിയാണ് മെസ്സി തന്‍റെ ക്ലബായി തെരഞ്ഞെടുത്തത്.രണ്ടുവര്‍ഷത്തേക്കാണ് കരാര്‍. മെസ്സി എത്തിയതോടെ പി.എസ്.ജിയുടെ ഔദ്യോഗിക ക്ലബ് സ്റ്റോറുകളിലെല്ലാം വന്‍ തിരക്കാണ്. മെസ്സിയുടെ 30ാം നമ്ബര്‍ ജഴ്സിയെല്ലാം ചൂടപ്പം പോലെയാണ് വിറ്റുപോകുന്നത്.