ലണ്ടന്‍ ഇംഗ്ളീഷ് പ്രിമിയര്‍ ലീഗിലെ പുതിയ സീസണിന് വിജയത്തുടക്കമിട്ട് മുന്‍ ചാമ്ബ്യന്ന്മാരായ ലിവര്‍പൂള്‍
കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് നോര്‍വിച്ച് സിറ്റിയെയാണ് ലിവര്‍പൂള്‍ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിട്ടുനിന്ന ലിവര്‍പൂള്‍ രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ കൂടി നേടുകയായിരുന്നു.ഡീഗോ ജോട്ട,റോബര്‍ട്ടോ ഫിര്‍മിനോ,മുഹമ്മദ് സലാ എന്നിവരാണ് വിജയികള്‍ക്ക് വേണ്ടി സ്കോര്‍ ചെയ്തത്.മൂന്ന് ഗോളുകളിലും കാലൊപ്പ് പതിപ്പിച്ച സലായായിരുന്നു ലിവര്‍പൂളിന്റെ സൂപ്പര്‍ താരം.