ഇല്യാസ് മുടങ്ങാശ്ശേരി രചനയും, സംവിധാനവും നിര്‍വ്വഹിച്ച ഒരു വയനാടന്‍ പ്രണയകഥ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സ്കൂള്‍ തലങ്ങളില്‍ നിന്നാരംഭിക്കുന്ന കൗമാര മനസ്സുകളുടെ പ്രണയ ചാപല്യങ്ങള്‍ വയനാടിന്റെ ഹരിതാഭയാര്‍ന്ന പശ്ചാത്തലത്തില്‍ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുകയാണ്.എം കെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലത്തീഫ് കളമശ്ശേരി,ഇല്യാസ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. പുതുമുഖങ്ങളായ ജീസജ് ആന്റണി നായകനായും ജൂഹി നായികയായും എത്തുന്നു.