സംസ്ഥാനത്തെ അന്ത്യോദയ അന്നയോജന (മഞ്ഞ) റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഒരു ലീറ്ററും മറ്റു കാര്‍ഡ് ഉടമകള്‍ക്ക് അര ലീറ്ററും വീതം മണ്ണെണ്ണ അധികമായി നല്‍കാനാണ് ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ ഉത്തരവ്. ഓണം, ബക്രീദ് ഉത്സവകാലം കണക്കിലെടുത്താണ് അധിക മണ്ണെണ്ണ നല്‍കുന്നത്.കേന്ദ്ര വിഹിതം കുറവായതിനാല്‍ നിലവില്‍ മൂന്ന് മാസത്തിലൊരിക്കലാണു മണ്ണെണ്ണ വിതരണം. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ കേന്ദ്രത്തില്‍ നിന്നു ലഭിച്ച മണ്ണെണ്ണയില്‍ 1,44,851 ലീറ്റര്‍ കോട്ടയം ജില്ലയിലെ റേഷന്‍ കടകളിലുള്ളതും കേന്ദ്രം നേരത്തേ അനുവദിച്ചതില്‍ 1,00,44 കിലോ ലീറ്റര്‍ മണ്ണെണ്ണ നീക്കിയിരിപ്പുള്ളതും കണക്കിലെടുത്താണ് ഈ മാസം കൂടുതല്‍ വിതരണം ചെയ്യുന്നത്.