സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ ചിത്രങ്ങള്‍ പപ്പോഴും തരംഗമാകാറുണ്ട്. ഇപ്പോഴിതാ ഭാര്യ സരിതയ്ക്കൊപ്പമുള്ള ജയസൂര്യയുടെ പുതിയ ചിത്രമാണ് ചര്‍ച്ചയാകുന്നത്. കടല്‍ തീരത്ത് സരിതയ്ക്കൊപ്പം നില്‍ക്കുന്ന ചിത്രമാണ് ജയസൂര്യ പങ്കുവെച്ചിരിക്കുന്നത്. ഭാര്യയും തിരകളും എന്നാണ് ജയസൂര്യ ഇതിന് നല്‍കിയിരിക്കുന്ന കാപ്ഷന്‍.ഒട്ടേറെ ആരാധകരാണ് ചിത്രത്തിന് താഴെ
കമന്റുകളുമായി എത്തിയിരിക്കുന്നത്. വസ്‍ത്രാലാങ്കാര മേഖലയില്‍ കഴിവുതെളിയിച്ച ആളാണ് ജയസൂര്യയുടെ ഭാര്യ സരിത. നടന്റെ പലകാര്യങ്ങളും സിനിമയില്‍ കൈകാര്യം ചെയ്യുന്നത് ഭാര്യ സരിതയാണ്.