സൗദിയിലെ ലുലു ഗ്രൂപ് ഇന്ത്യ-സൗദി ഉഭയകക്ഷി ബന്ധത്തിെന്റ 75ാം വാര്‍ഷികം ആഘോഷിക്കുന്നു
‘ഇന്ത്യ-സൗദി ഉത്സവ്’ എന്ന പേരില്‍ നടക്കുന്ന മേള റിയാദ് അവന്യൂ മാളിലെ ലുലു ഹൈപര്‍മാര്‍ക്കറ്റില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ് ഉദ്ഘാടനം ചെയ്തു. ലുലു ഗ്രൂപ്പും ഹൈപര്‍മാര്‍ക്കറ്റും ഇന്ത്യയും സൗദിയും തമ്മിലുള്ള ബന്ധത്തിനിടയിലെ ഒരു ഉറച്ച പാലമായി നിലകൊള്ളുന്നതില്‍ സന്തോഷമുണ്ടെന്ന് അംബാസഡര്‍ പറഞ്ഞു.ഇത് ഷോപ്പര്‍മാര്‍ക്ക് ഇന്ത്യന്‍ ഉല്പന്നങ്ങളുടെ ശ്രേണിയും വൈവിധ്യവും ഉയര്‍ത്തിക്കാട്ടുന്നതിനുള്ള മികച്ച അവസരമാണ്. ഇന്ത്യ-സൗദി നയതന്ത്രബന്ധത്തിെന്റ 75ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ലുലു ഗ്രൂപ് സംഘടിപ്പിച്ച ഇന്ത്യ-സൗദി ഉത്സവിലൂടെ പുതിയ ഇന്ത്യന്‍ ഉല്പന്നങ്ങളുടെ വിപുലമായ ശ്രേണിതന്നെ അവതരിപ്പിച്ചിട്ടുണ്ടെന്നും ലുലു ഗ്രൂപ്പിനെ, പ്രത്യേകിച്ച് ലുലു ഗ്രൂപ്പിെന്റ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസുഫലിയെ അഭിനന്ദിക്കുന്നതായും അംബാസഡര്‍ കൂട്ടിച്ചേര്‍ത്തു.ലുലു സൗദി ഡയറക്ടര്‍ ഷഹിം മുഹമ്മദ്, മറ്റ് ലുലു ഗ്രൂപ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.സൗദിയിലുടനീളമുള്ള എല്ലാ ലുലു ഹൈപര്‍മാര്‍ക്കറ്റുകളിലും നടക്കുന്ന ഉത്സവത്തില്‍ ജീവിതശൈലി ഇനങ്ങളിലും ഇലക്ട്രോണിക്സ് ഷോപ്പിങ്ങിലും ആകര്‍ഷകമായ പ്രമോഷനുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സൗദിയില്‍നിന്നുള്ള സുപ്രധാന ഭക്ഷ്യധാന്യങ്ങള്‍ മുതല്‍ ഇന്ത്യയില്‍നിന്നുള്ള പുതിയ പഴങ്ങള്‍, പച്ചക്കറികള്‍, മാംസം, കടല്‍ വിഭവങ്ങള്‍ വരെയുള്ള ഉല്പന്നങ്ങളുടെ പ്രദര്‍ശനം മേളയിലുണ്ടാവും. ഇന്ത്യയില്‍നിന്നും ഗ്രാമിയ, ന്യൂട്രിഓര്ഗ്, ഹ്യൂഗോ, റീറ്റ്സല്, മില്‍ക്കി ഫ്രെഷ്, ബികാജി, ഡി-അലൈവ് തുടങ്ങിയ ബ്രാന്‍ഡുകളില്‍നിന്നുള്ള ഡ്രാഗണ്‍ ഫ്രൂട്ട്സും മേളയില്‍ ലഭ്യമാക്കിയിട്ടുണ്ട്. ജലബിയ, അബായ ഡിസൈനുകളില്‍ ഉപഭോക്താക്കള്‍ക്ക് വൈവിധ്യമാര്‍ന്ന ഇന്ത്യന്‍ തുണിത്തരങ്ങള്‍ ലഭ്യമാക്കിക്കൊണ്ടുള്ള സൗദി വെഡിങ് എക്സ്പോയും ഉത്സവത്തിെന്റ മറ്റൊരു പ്രത്യേകതയാണ്. ഇന്ത്യ-സൗദി ഉത്സവ് ആഗസ്റ്റ് 21 വരെ നീണ്ടുനില്‍ക്കും.പ്രതിവര്‍ഷം 3500 കോടി രൂപയുടെ ഇന്ത്യന്‍ ഉല്പന്നങ്ങള് ലുലു ഗ്രൂപ് ഇറക്കുമതി ചെയ്യുന്നുണ്ടെന്നും വരും മാസങ്ങളില്‍ ഇത് ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായും ഡയറക്ടര്‍ ഷഹിം മുഹമ്മദ് പറഞ്ഞു. ഏകദേശം 29,000 ഇന്ത്യക്കാര്‍ ഗ്രൂപ്പില്‍ ജോലി ചെയ്യുന്നുണ്ട്. ‘ഇന്ത്യ-സൗദി ഉത്സവ്’ ഉപഭൂഖണ്ഡവുമായുള്ള ലുലു ഗ്രൂപ്പിെന്റ ശക്തമായ ബന്ധത്തിനുള്ള ആദരവാണ്. ഇതോടനുബന്ധിച്ചു പ്രവാസികള്‍ക്കായി ‘ഗള്‍ഫ് മാധ്യമം’ ദിനപത്രത്തിലൂടെയും സ്വദേശികള്‍ക്കായി ലുലുവിെന്റ ഔദ്യോഗിക ട്വിറ്ററിലൂടെയും രണ്ട് ക്വിസ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നുണ്ടെന്നും ഷഹിം മുഹമ്മദ് പറഞ്ഞു.