അബൂദബി കിരീടാവകാശി സൗദി കിരീടാവകാശിയുമായി ചര്‍ച്ച നടത്തി

0

അബൂദബി കിരീടാവകാശിയുമായ ​ശൈഖ്​ മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്​യാനും സൗദി കിരീടാവകാശിയും ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ചര്‍ച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്തുന്നതി​െന്‍റ ഭാ​ഗമായാണ് നേതാക്കള്‍ ടെലിഫോണ്‍ സംഭാഷണം നടത്തിയത്.സൗദി കിരീടാവകാശി ശൈഖ്​ മുഹമ്മദിനെ ഫോണില്‍ വിളിക്കുകയായിരുന്നു. മേഖലയിലെ സമീപകാല വികസനവും പൊതുതാല്‍പര്യ വിഷയങ്ങളും ഇരുവരും ചര്‍ച്ച ചെയ്​തു.

You might also like

Leave A Reply

Your email address will not be published.