അസമിലും ബിഹാറിലും ശക്തമായ മഴ തുടരുന്നതായി റിപ്പോര്‍ട്ടുകള്‍

0

ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ ദുരിതമനുഭവിക്കുകയാണ് ജനങ്ങള്‍. പ്രളയം പ്രദേശങ്ങളില്‍ കനത്ത നാശം വിതയക്കുന്നതായി റിപ്പോര്‍ട്ടുകള്‍. സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള രക്ഷാപ്രവര്‍ത്തകരുടെ നിരന്തരമായ പരിശ്രമങ്ങള്‍ മൂലം നിരവധി പേരെ മഴക്കെടുതിയില്‍ നിന്ന് രക്ഷിക്കാനായി.ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്കുകള്‍ പ്രകാരം ഇതുവരെ മൂന്നരലക്ഷത്തിലധികം ആളുകളെയാണ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് എത്തിച്ചത്. അതേസമയം ഡല്‍ഹി, ഉത്തര്‍പ്രദേശ് , ഹരിയാന, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ ഇടിമിന്നലോടു കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.19 വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന മഴയാണ് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പെയ്തത്. 112.2 മില്ലിലിറ്റര്‍ മഴയാണ് ഡല്‍ഹിയില്‍ ഇന്നലെ മാത്രം പെയ്ത മഴയുടെ അളവ്. ഡല്‍ഹിയില്‍ വിവിധ ഇടങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഗതാതഗത സ്തംഭനം വരെ ഉണ്ടായി. തലസ്ഥാനത്തെ വെള്ളക്കെട്ടുകള്‍ മാറ്റുന്നതിനുള്ള ശ്രമം തുടരുകയാണ്.ഇടവേളകളില്ലാതെ പെയ്യുന്ന മഴ കാരണം ഗംഗ,കോസി,ഭാഗ്മതി, ഗഡക, മഹാനന്ദ തുടങ്ങിയ നദികളിലെ ജലനിരപ്പ് ഉയര്‍ന്നതും സ്ഥിതിഗതികള്‍ കൂടുതല്‍ ദുരിതത്തിലാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി തുടരുന്ന കനത്ത മഴ കാരണം നിരവധി പേരാണ് ദുരിതത്തിലായിരിക്കുന്നത്.

You might also like

Leave A Reply

Your email address will not be published.