ചരക്കു ഗതാഗത മേഖലയിലെ മികച്ച സേവനം മുന്‍നിര്‍ത്തിയാണ് സൗദി എയര്‍ലൈന്‍സിന് (സൗദിയ) അവാര്‍ഡ്. എയര്‍ ഷിപ്പിങ് കമ്ബനികളുടെ കൂട്ടായ്മയാണ് പുരസ്കാരം നല്‍കിയത്. ലണ്ടനില്‍ നടന്ന കൂട്ടായ്മയുടെ വാര്‍ഷിക സമ്മേളനത്തില്‍ അവാര്‍ഡ് വിതരണം ചെയ്തു. പ്രാദേശിക അന്താരാഷ്ട്ര വ്യാപാരരംഗത്തെ ചരക്കുനീക്കത്തിന് കമ്ബനി നല്കിയ സേവനങ്ങള്‍ വിലയിരുത്തിയാണ് പുരസ്കാരം. കമ്ബനിയുടെ സേവനങ്ങള്‍ സൗദിയുടെ ചരക്കുനീക്കത്തെ ശക്തിപ്പെടുത്തുന്നതിനും അതുവഴി സമ്ബദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനും ഇടയാക്കി. കയറ്റുമതി മേഖലയില്‍ ആഗോള ഹബ്ബായി സൗദിയെ മാറ്റുന്നതിനും കമ്ബനിയുടെ സേവനങ്ങള്‍ സഹായകമായി. കഴിഞ്ഞ വര്‍ഷം മിഡില്‍ ഈസ്റ്റിലെ ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് ലോജിസ്റ്റിക്സ് അവാര്‍ഡിനും സൗദി എയര്‍ലൈന്‍സ് അര്‍ഹമായിട്ടുണ്ട്. കോവിഡ് കാലത്തെ മികച്ച കാര്‍ഗോ സേവനങ്ങളുടെ പേരിലായിരുന്നു പുരസ്കാരം.